വീണ്ടും ഹാമര്‍ ത്രോ അപകടം; കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്കിടെ താരത്തിന് പരിക്ക്
kERALA NEWS
വീണ്ടും ഹാമര്‍ ത്രോ അപകടം; കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്കിടെ താരത്തിന് പരിക്ക്
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 1:53 pm

കോഴിക്കോട്: ഹാമര്‍ ത്രോ മത്സരത്തിനിടെ കായിക താരത്തിന് പരിക്ക്. കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ഹാമറിന്റെ കമ്പിപൊട്ടിയതാണ് അപകട കാരണം. വിദ്യാര്‍ത്ഥിയുടെ രണ്ട് വിരലുകള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം തന്നെ ഇത് രണ്ടാമത്തെ അപകടമാണ്. നേരത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു.

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ എറിഞ്ഞ ഹാമര്‍ വിദ്യാര്‍ത്ഥിയുടെ തലയില്‍ വീഴുകയായിരുന്നു. മീറ്റിന്റെ ആദ്യദിനമായ ഒക്ടോബര്‍ നാലിനായിരുന്നു അപകടം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ