എഡിറ്റര്‍
എഡിറ്റര്‍
ഹജ്ജ് വളണ്ടിയര്‍: ഫ്രറ്റേണിറ്റി ഫോറം റിയാദ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എഡിറ്റര്‍
Sunday 27th August 2017 1:43pm

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിന് റിയാദില്‍ നിന്നും പോവുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജ്യണല്‍ പ്രസിഡന്റ് മുഹമ്മദ് സലീം ഖാസിമി അറിയിച്ചു.

കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തരാഗണ്ട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് ക്യാപ്റ്റന്‍ ജുനൈദ് അന്‍സാരി (തമിഴ്നാട്), വൈസ് ക്യാപ്റ്റന്‍ അല്‍താഫ് മഞ്ചേശ്വരം എന്നിവരുടെ നേതൃത്വത്തില്‍ റിയാദില്‍ നിന്നും പുറപ്പെടുന്നത്. അറഫദിനത്തില്‍ രാവിലെ റിയാദില്‍ നിന്നും പുറപ്പെടുന്ന വളണ്ടിയര്‍മാര്‍ രാത്രിയോടെ മിനയില്‍ എത്തും. തുടര്‍ന്ന് മൂന്ന് ദിവസം അവര്‍ മിനയിലും പരിസരങ്ങളിലുമായി സേവനമനുഷ്ടിക്കും.

ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഇന്ത്യന്‍ ഹജ്ജ് കോണ്‍സിലേറ്റിന് വേണ്ടി തയ്യാറാക്കിയ മിന ടെന്റ് മാപ്പും നാവിഗേറ്ററും ഉപയോഗിച്ചുള്ള ഒന്നാംഘട്ട പരിശീലനം ട്രൈനര്‍ അഷ്റഫ് വേങ്ങൂരിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement