'എന്റെ പിതാവ് പ്രവര്‍ത്തിച്ചത് പാവങ്ങള്‍ക്ക് വേണ്ടി, ആളുകളെ വഴിതെറ്റിക്കരുത്'; ഹാജി മസ്താന്റെ മകള്‍
national news
'എന്റെ പിതാവ് പ്രവര്‍ത്തിച്ചത് പാവങ്ങള്‍ക്ക് വേണ്ടി, ആളുകളെ വഴിതെറ്റിക്കരുത്'; ഹാജി മസ്താന്റെ മകള്‍
ന്യൂസ് ഡെസ്‌ക്
Friday, 17th January 2020, 11:38 pm

അധോലോക നായകന്‍ കരിം ലാലയെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സന്ദര്‍ശിച്ചിരുന്നുവെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് ഹാജി മസ്താന്റെ മകള്‍ ഷംഷാദ്. രാഷ്ട്രീയക്കാര്‍ മരിച്ചു പോയ തന്റെ പിതാവിന്റെ പേര് ആളുകളെ വഴിതെറ്റിക്കുന്നതിന് വേണ്ടി വലിച്ചിഴക്കരുതെന്ന് ഷംഷാദ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ പിതാവ് പാവങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ പിന്തുണ തേടി പലരും എത്തിയിട്ടുണ്ട്. അദ്ദേഹം പാവങ്ങളെ സഹായിക്കാനാണ് തയ്യാറായത്. അദ്ദേഹം അതിന് വേണ്ടി 1983-1984 കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും രൂപീകരിച്ചു. എല്ലാവരോടും എനിക്ക് പറയാനുള്ള അദ്ദേഹത്തിന്റെ പേര് ആവശ്യമില്ലാതെ ഉപയോഗിക്കരുതെന്നാണ്’ ഷംഷാദ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോടുള്ള പ്രതികരണം എന്താണെന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും ഷംഷാദ് പ്രതികരിച്ചു. ദയവ് ചെയ്ത് അത്തരം പ്രസ്താവനകള്‍ നടത്തരുതെന്നാണ് അദ്ദേഹത്തോട് പറയാനുള്ളതെന്നായിരുന്നു പ്രതികരണം.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരെ ശിവസനേ നേതാവ് സഞ്ജയ് റാവത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചിരുന്നു. ഇന്ദിരാ ഗാന്ധി അധോലോക നായകന്‍ കരിംലാലയെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.

സഞ്ജയ് റാവത്ത് ഇനി ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തരുതെന്നാണ് ശരത് പവാര്‍ പ്രതികരിച്ചത്. സഞ്ജയ് റാവത്ത് പ്രസ്താവനയില്‍ നിന്ന് പിന്മാറി. അത് കൊണ്ട് തന്നെ ഇനിയും അക്കാര്യത്തില്‍ കൂടുതല്‍ ഇടപെടാനില്ലെന്നും ശരത് പവാര്‍ പറഞ്ഞു.