എഡിറ്റര്‍
എഡിറ്റര്‍
‘കുടുംബത്തില്‍ ഒരു തീവ്രവാദി വേണ്ട’; ഹാദിയയെ കാണുന്നതില്‍ നിന്നും ഷെഫിന്‍ ജഹാനെ തടയുമെന്ന് അശോകന്‍
എഡിറ്റര്‍
Tuesday 28th November 2017 7:10pm

കൊച്ചി: ഹാദിയയെ കോളേജിലേക്ക് അയക്കാനുള്ള സുപ്രീം കോടതി തീരുമാനം സ്വീകരിക്കുന്നതായി അച്ഛന്‍ അശോകന്‍. ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണുന്നത് തടയുമെന്നും അതിനായി നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും അശോകന്‍ പറഞ്ഞു.

കോടതി മകളെ പഠനം തുടരാന്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അശോകന്‍ തന്റെ വീട്ടിലൊരു തീവ്രവാദി വേണ്ടെന്നും പറഞ്ഞു. ഇസ് ലാമിലേക്ക് മതം മാറിയതിന് ശേഷം സിറിയയിലേക്ക് പോകണമെന്ന് പറഞ്ഞ ഹാദിയയ്ക്ക് സിറിയയെ കുറിച്ച് ഒന്നുമറിയില്ലെന്നും അശോകന്‍ പറഞ്ഞു.


Also Read: ‘പുരസ്‌കാരം കേരളത്തിലെ നേഴ്‌സുമാര്‍ക്കും രാജേഷ് പിള്ളയ്ക്കും സമര്‍പ്പിക്കുന്നു’; ചരിത്രനേട്ടത്തില്‍ വികാരഭരിതയായി പാര്‍വ്വതി, വീഡിയോ


സേലത്തെ കോളേജിലെത്തുന്ന ഹാദിയക്ക് പതിനഞ്ചംഗ പൊലീസ് സംഘം സുരക്ഷയൊരുക്കും. ഹോസ്റ്റലിലും കോളേജിലും മുഴുവന്‍ സമയവും പൊലീസിന്റെ സുരക്ഷയുണ്ടാകുമെന്നും തമിഴ്‌നാട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സുബ്ബലക്ഷ്മി അറിയിച്ചു.

അതേസമയം ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി അച്ഛന് മാത്രമെന്ന് സേലം ശിവരാജ് ഹോമിയോ കോളെജ് പ്രിന്‍സിപ്പല്‍ ജി. കണ്ണന്‍ വ്യക്തമാക്കി. ഹാദിയയെ കോളെജില്‍ ചേര്‍ത്തത് അച്ഛന്‍ അശോകനാണെന്നും കോളെജ് രേഖകളില്‍ ഹാദിയ ഇപ്പോഴും അഖിലയാണെന്നും പറഞ്ഞ ജി.കണ്ണന്‍ മറ്റുള്ളവരുടെ സന്ദര്‍ശനാനുമതി സുപ്രിംകോടതി വിധി പഠിച്ചതിന് ശേഷം പറയാമെന്നും പ്രതികരിച്ചു. ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്‌സ് തുടങ്ങുന്ന നടപടികള്‍ ആരംഭിക്കൂ എന്നും പ്രിന്‍സിപ്പള്‍ കൂട്ടിച്ചേര്‍ത്തു.

Advertisement