എഡിറ്റര്‍
എഡിറ്റര്‍
‘വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍’ : ഹാദിയ (അഖില) വിഷയത്തെ ആസ്പദമാക്കി റിയാദ് ജനാധിപത്യ മതേതരവേദി നടത്തുന്ന ചര്‍ച്ച
എഡിറ്റര്‍
Friday 17th November 2017 11:31am

കഴിഞ്ഞ ഏതാനും മാസങ്ങളായി അഖിലേന്ത്യാ തലത്തില്‍ ചര്‍ച്ചാവിഷയമാവുകയും വലിയതോതില്‍ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുകയും രാജ്യത്തെ പരമോന്നതനീതിപീഠം വരെ എത്തുകയും ചെയ്ത നിയമയുദ്ധങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്ത ഹാദിയ എന്ന അഖിലയുടെ മതപരിവര്‍ത്തനത്തിന്റെയും ഷഫിന്‍ ജഹാനെന്ന യുവാവുമായുള്ള വിവാഹത്തിന്റെയും വിവാഹം റദ്ദാക്കലിന്റെയും തീവ്രവാദബന്ധത്തെക്കുറിച്ചുള്ള ആരോപണത്തിന്റെയും പശ്ചാത്തലത്തില്‍ സ്ത്രീ-പുരുഷ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരികല്പനകളും നൈതികതകളും നിയമസാധുതകളും റിയാദിലെ ജനാധിപത്യ മതേതരവേദി ചര്‍ച്ചക്കെടുക്കുന്നു.

‘വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍’ എന്ന തലക്കെട്ടില്‍ നവംബര്‍ 18 ശനിയാഴ്ച ബത്ത ഷിഫ അല്‍ ജസീറ അഡിറ്റോറിയത്തില്‍ വൈകിട്ട് 6 30-ന് ആരംഭിക്കുന്ന സമ്മേളനം സി ഡി എസ് പ്രൊഫസ്സറും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ ഡോ ജെ ദേവിക ടെലിഫോണില്‍ക്കൂടി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഐ ആം ഹാദിയ’ (I Am Hadiya) എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും പ്രമുഖ സാസ്‌കാരിക പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ നെരുവംബ്രം വിഷയത്തെ ആസ്പദമാക്കിയുള്ള മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.

സമ്മേളനത്തിലേക്ക് എല്ലാ സുഹൃത്തുക്കളുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509460972 എന്ന മൊബൈലില്‍ ബന്ധപ്പെടുക.

Advertisement