എഡിറ്റര്‍
എഡിറ്റര്‍
എച്ച് 1 ബി വിസ ഇനി മുതല്‍ നറുക്കെടുപ്പിലൂടെ
എഡിറ്റര്‍
Sunday 31st March 2013 3:27pm

അമേരിക്ക: എച്ച് 1 ബി വര്‍ക്ക് വിസ ഈ വര്‍ഷം മുതല്‍ നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. വ്യാവസായിക വിദഗ്ധരും ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ കമ്പനികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

Ads By Google

അമേരിക്ക എച്ച് വണ്‍ ബി വിസയുടെ അപേക്ഷ പുതിയ രീതിയില്‍ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും. 2008 ല്‍ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ആയിരത്തിലധികം വീസ അപേക്ഷകള്‍ നറുക്കെടുപ്പിലൂടെ അനുവദിച്ചു നല്‍കിയിരുന്നു.

അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ എച്ച് 1 ബി വിസയ്ക്കുള്ള ക്വാട്ട പൂര്‍ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ്.സി.ഐ.എസ് അറിയിച്ചു.

2013 ഒക്ടോബര്‍ മുതല്‍ 2014 വരെ  65,000 എച്ച് ബി വണ്‍ വിസകളായിരിക്കും അനുവദിക്കുകയെന്നും ഇവര്‍ വ്യക്തമാക്കി.

Advertisement