സഖാവായി സണ്ണി വെയ്ന്‍; ജിപ്‌സിയുടെ ടീസര്‍ പുറത്ത്
Movie Day
സഖാവായി സണ്ണി വെയ്ന്‍; ജിപ്‌സിയുടെ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th January 2019, 2:33 pm

സണ്ണി വെയ്‌ന്റെ ആദ്യ തമിഴ് ചിത്രമായ ജിപ്‌സിയുടെ ടീസര്‍ പുറത്ത്. ജീവ നായകനായി എത്തുന്ന ചിത്രത്തില്‍ സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്‌സി സംവിധാനം ചെയ്യുന്നത്. രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്.കെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ജോക്കര്‍ പോലെ ഒരു രാഷ്ട്രീയ സിനിമയായിരിക്കും ജിപ്‌സിയും. സഞ്ചാരിയായ ഒരു പാട്ടുകാരനായിട്ടാണ് ജീവ എത്തുന്നത്. ഒരു ട്രാവല്‍ മൂവി കൂടിയായിരിക്കും ജിപ്‌സി. കൊല്‍ക്കത്ത, വരാണസി എന്നിങ്ങനെ ഇന്ത്യയില്‍ പല സ്ഥലങ്ങളിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

വടാ ചെന്നെ, പരിയേറും പെരുമാള്‍, കാല, മെര്‍ക്കുറി എന്നീ ചിത്രങ്ങളിലെ മികച്ച സംഗീതത്തിന് ശേഷം സന്തോഷ് നാരായണ്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.