എഡിറ്റര്‍
എഡിറ്റര്‍
അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ; അനിതയുടെ മരണത്തില്‍ പ്രതികരണവുമായി ജി.വി പ്രകാശ്
എഡിറ്റര്‍
Saturday 2nd September 2017 11:00am


ചെന്നൈ: മെഡിക്കല്‍ പ്രശേനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് സമരനായിക അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തമിഴ് ചലച്ചിത്ര താരവും സംഗീത സംവിധായകനുമായ ജി.വി പ്രകാശ്. ക്രൂരമായ കൊലപാതകമാണിതെന്നായിരുന്നു ജി.വി പ്രകാശിന്റെ പ്രതികരണം.


Also Read: ‘മോദിയ്ക്ക് ചോദ്യങ്ങളെ ഭയമാണ്; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ എന്നോട് പൊട്ടിത്തെറിച്ചു’ മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി


അനിത ആത്മഹത്യചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നതിനു ആദ്യ പ്രതികരണവുമായെത്തിയ വ്യക്തി കൂടിയാണ് ജി.വി പ്രകാശ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.

‘ഡോക്ടറകാണമെന്ന സ്വപ്‌നത്തോടെ ജനിച്ച പെണ്‍കുട്ടിയായിരുന്നു അനിത. ശുചിമുറി വരെയില്ലാത്ത വീട്ടിലാണ് അവള്‍ ജനിച്ചത്. അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ.’ പ്രകാശ് തന്റെ ട്വീറ്റില്‍ പറഞ്ഞു. #NeetKilledAnita എന്ന ഹാഷ്ടാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ചലച്ചിത്ര താരം രോഹിണിയും വിഷയത്തില്‍ പ്രതികരണം നടത്തി ‘തമിഴ് ജനത ഉപയോഗശൂന്യമായി’ എന്നായിരുന്നു രോഹിണിയുടെ പ്രതികരണം. പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പ്പെടെ തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.


Dont miss: അനിതയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു; ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തി; കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി


കേന്ദ്ര സര്‍ക്കാരാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്നാണ് അനിതയുടെ ബന്ധുക്കളുടെ ആരോപണം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ തമിഴ്‌നാട് സന്ദര്‍ശനവും മാറ്റിവച്ചിട്ടുണ്ട്.

Advertisement