എഡിറ്റര്‍
എഡിറ്റര്‍
‘സിംഹം ഒരിക്കലേ ഗര്‍ജ്ജിക്കുകയുള്ളു’; താന്‍ രാഷ്ട്രീയത്തിലേക്കില്ല; നിലപാട് വ്യക്തമാക്കി ഗുര്‍മെഹര്‍ കൗര്‍
എഡിറ്റര്‍
Thursday 2nd March 2017 1:03pm

 

ന്യൂദല്‍ഹി: താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍. ക്യാമ്പസുകളിലെ എ.ബി.വി.പി അക്രമത്തിനെതിരായ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌ന്റെ പേരില്‍ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച ഗുര്‍മെഹര്‍ കൗര്‍ താന്‍ പഠനത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും പറഞ്ഞു. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് ഗുര്‍മെഹര്‍ നിലാപാടുകള്‍ വ്യക്തമാക്കിയത്.


Also read മോദിയുടെയും അമിത് ഷായുടെയും ഭൂതകാലം നോക്കുമ്പോള്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന സംശയം ബലപ്പെടുന്നു: മുന്‍ ഹൈക്കോടതി ജഡ്ജി 


‘ക്യാമ്പസുകളിലെ എ.ബി.വി.പി ആക്രമമങ്ങള്‍ക്കെതിരെ താന്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് ലഭിച്ച സ്വീകാര്യത കരുതിയിരുന്നതിലും വളരെയധികമാണ്. ഇതിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെയേറെ വേദനിപ്പിച്ചു. കാര്യങ്ങള്‍ കൈവിട്ടത് പോലെയാണ് ഇപ്പോള്‍. എങ്കിലും ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങാനില്ല’ ഗുര്‍മെഹര്‍ പറഞ്ഞു.

ദല്‍ഹി രാംജാസ് കോളേജിലെ ആക്രമങ്ങള്‍ക്കെതിരെ കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മഹര്‍ തുടക്കമിട്ട ക്യാമ്പെയ്‌ന് രാജ്യത്ത് വന്‍ പിന്തുണയാണ് ലഭിച്ചിരുന്നത്. എ.ബി.വി.പിയുടെ ആക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മെഹററിനെതിരെ ബലാത്സംഗ ഭീഷണിയും കൊലപാതക ഭീഷണിയുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.


Dont miss കണ്ണൂര്‍ ചെറുകുന്നില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍ 


ഇതിനു പുറമേ ഗുര്‍മെഹറിന്റെ യുദ്ധത്തിനെതിരായ പഴയ നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു വിദ്യാര്‍ത്ഥിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നത്. ‘ഞാന്‍ എന്റെ അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ഉണ്ടായത്. ഇത് ഇത്ര വലിയ സംഭവവികാസങ്ങള്‍ക്ക് വഴിതെളിയിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ സമയം നല്ലതല്ലെന്നാണ് തോന്നുന്നത്.’ ഗുര്‍മെഹര്‍ പറഞ്ഞു.


Also read മഹേഷ് ഭട്ടിനും കുടുംബത്തിനും വധഭീഷണി; 50 ലക്ഷം നല്‍കിയില്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി 


എ.ബി.വി.പിക്കെതിരായ പോരാട്ടം തുടരാനില്ലെന്നുപറഞ്ഞ ഗുല്‍മെഹര്‍ സിംഹം ഒരിക്കല്‍ മാത്രമേ ഗര്‍ജ്ജിക്കാറുള്ളു എന്നതിനോടായിരുന്നു തന്റെ തീരുമാനത്തെ ഉപമിച്ചത്. ദല്‍ഹിയില്‍ നിന്നും ജലന്ധറിലെത്തിയ തന്നെ മാധ്യമങ്ങള്‍ പിന്തുടരുന്നത് ശരിയല്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. മാധ്യമങ്ങളും മറ്റും സന്ദര്‍ശകരായതിനേത്തുടര്‍ന്നാണ് ദല്‍ഹിയില്‍ നിന്നും തങ്ങള്‍ ഇങ്ങോട്ട് വന്നത്. എന്റെ പഠനത്തിനും കുടുംബത്തിന്റെ സ്വകാര്യതയ്ക്കും വേണ്ടിയായിരുന്നു ഈ തീരുമാനം. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ ഇവിടെയും പിന്തുടരുന്ന സ്ഥിതിയാണുള്ളത്. ഇത് ശരിയല്ല’ ഗുര്‍മഹര്‍ പറഞ്ഞു.

ക്യാമ്പസുകളിലെ എ.ബി.വി.പി അക്രമത്തിനെതിരെ പ്രതിഷേധിച്ച തനിക്ക് നേരിടേണ്ടി വന്ന ഭീഷണിയെയും വിഷയത്തിലുയര്‍ന്നുവന്ന പ്രതികരണങ്ങളും ഉള്‍പ്പെടുത്തി ലേഖനം എഴുതാന്‍ തയ്യാറെടുക്കുകയാണെന്നും ഗുര്‍മെഹര്‍ പറഞ്ഞു. ജന്മ നാടായ ജലന്ധറിലെത്തിയ ഗുര്‍മെഹറിന് ഇവിടെയും വലിയ പിന്തുണയാണ് പ്രദേശ വാസികളില്‍ നിന്നും ലഭിക്കുന്നത്.

Advertisement