എഡിറ്റര്‍
എഡിറ്റര്‍
വിധി വരുന്നതിനുമുമ്പേ കലാപത്തിനു ആഹ്വാനം; ഗുര്‍മീത് ചെലവാക്കിയത് 5 കോടിരൂപ
എഡിറ്റര്‍
Thursday 7th September 2017 7:07pm

 

പഞ്ചകുല: ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരെയുള്ള വിധി വരുന്നതിന് മുന്‍പ് അക്രമം നടത്താന്‍ അനുയായികള്‍ക്ക് ഗുര്‍മീത് അഞ്ച് കോടി രൂപ നല്‍കിയെന്ന് അന്വേഷണ സംഘം. ദേര സച്ചാ സൗദായുടെ പഞ്ചകുല തലവനായ ചംകൗര്‍ സിംഗാണ് ഇതിനു ചുക്കാന്‍ പിടിച്ചതെന്നും ഇയാളുടെ അറസ്‌റ്റോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും ഹരിയാന ഡിജിപി ബി.എസ് സന്ധു പറഞ്ഞു.

മൊഹാലിയിലെ ദകോളി സ്വദേശിയായ ചംകൗറിനെതിരെ നേരത്തെ ഹൈക്കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കലാപമുണ്ടാക്കുന്നതിനായി അനുനായികള്‍ക്കായി വന്‍തോതില്‍ പണമെത്തിച്ചു കൊടുത്തത് ചംകൗറാണെന്ന് പൊലീസ് പറയുന്നു.


Also Read: ‘നിങ്ങള്‍ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്;ഗൗരിയുടെ കൊലപാതകത്തിനെതിരെ പ്രതികരിച്ച പ്രകാശ് രാജിനെ തടഞ്ഞ് റിപ്ലബിക് ടി.വിയുടെ റിപ്പോര്‍ട്ടര്‍


കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടത്തിയതായും വെളിപ്പെടുത്തുന്നുണ്ട്. അക്രമത്തിന് പിന്തുണ നല്‍കിയ മറ്റ് ചിലര്‍ പോലീസ് വലയത്തിലായിട്ടുണ്ടെന്നും ഡി.ജി.പി സന്ധു ചൂണ്ടിക്കാട്ടി.

ഇരട്ട ബലാത്സംഗക്കേസിലാണ് ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇയാള്‍ കുറ്റക്കരനാണെന്ന് കോടതി വിധിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ 31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും തീവണ്ടിയടക്കം നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement