എഡിറ്റര്‍
എഡിറ്റര്‍
മാപ്പ്…. വിധി പ്രസ്താവത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് ഗുര്‍മിത് സിങ്ങ്
എഡിറ്റര്‍
Monday 28th August 2017 3:26pm


റോഹ്തക്ക്: വിധി പ്രസ്താവത്തിനിടെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് വിവാദ സന്യാസി ഗുര്‍മീത് സിങ്ങ്. തനിക്ക് മാപ്പുതരണമെന്നും മുന്‍പ് ചെയ്ത കാരുണ്യപ്രവൃത്തികള്‍ പരിഗണിച്ച് ശിക്ഷ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് ഗുര്‍മീത് പൊട്ടിക്കരയുകായിരുന്നു.

ഇരുപക്ഷത്തിനും അവസാനവാദത്തിനായി കോടതി പത്ത് മിനിട്ട് അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രായം ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ പാടില്ലെന്നാണ് വളരെ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗുര്‍മീതിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.


Also Read: ആസാറം ബാപ്പുവിന്റെ വിചാരണ വൈകുന്നതെന്ത്?; ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി


ഇതിനിടെ പ്രമേഹ രോഗിയായ ഗുര്‍മീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സിവില്‍ സര്‍ജന്‍ ഡോ. ദീപ ആംബുലന്‍സുമായി റോത്തക് ജയിലിലെത്തിയിരുന്നു.

അതേസമയം, പഞ്ചാബിലെ സംഗ്രൂരില്‍നിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകള്‍ എത്തുന്നതുകണ്ടാല്‍ വെടിവച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും എത്തുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കുശേഷം തിരിച്ചയയ്ക്കുകയാണ്. നാല് അഞ്ച് പേരില്‍ക്കൂടുതല്‍ കൂട്ടംകൂടിനില്‍ക്കുന്നത് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Advertisement