എഡിറ്റര്‍
എഡിറ്റര്‍
ആള്‍ദൈവത്തിന് ജയിലില്‍ പച്ചക്കറി കൃഷി; ദിവസവേതനം 20 രൂപ
എഡിറ്റര്‍
Tuesday 19th September 2017 11:33pm

റോത്തക്: പീഡനക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ജയിലില്‍ പച്ചക്കറി കൃഷി. രണ്ട് ബലാത്സംഗ കേസുകളിലായി ഇരുപത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് സിങ് റോത്തകിലെ സുനാരിയ ജയിലിലാണ് കഴിയുന്നത്.

ആദ്യ നാളുകളില്‍ സഹകരിക്കാതിരുന്ന ഗുര്‍മീത് ഇപ്പോള്‍ സഹകരിക്കുന്നുണ്ടെന്നും കൃഷിയ്ക്ക് ഗുര്‍മീതിന് ദിവസവും 20 രൂപ കൂലി നല്‍കുന്നുണ്ടെന്നും ഹരിയാന ജയില്‍ വകുപ്പ് മേധാവി കെ.പി.സിംഗ് പറയുന്നു.

ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍മുറിക്ക് സമീപത്തുള്ള ജയില്‍ കൃഷിയിടത്തിലാണ് ഗുര്‍മീതിനെ കൃഷിപ്പണിക്കായി നിയോഗിച്ചിരിക്കുന്നത്. നിലവില്‍ കൃഷിക്കായി നിലം തയ്യാറാക്കുന്ന
ജോലിയാണ് ഗുര്‍മീത് ചെയ്യുന്നത്.

അടുത്തയാഴ്ചയോടെ പച്ചക്കറി ചെടികള്‍ നടും. ഏതാനും വൃക്ഷങ്ങള്‍ പരിപാലിക്കാനുള്ള ചുമതലയും ഗുര്‍മീതിനെ ഏല്‍പ്പിച്ചിട്ടുണ്ട്.

Advertisement