എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ ഇന്ന്; ജാഗ്രതയില്‍ 7 സംസ്ഥാനങ്ങള്‍
എഡിറ്റര്‍
Monday 28th August 2017 7:26am

 

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ സി.ബി.ഐ കോടതി ഇന്ന് പ്രഖ്യാപിക്കും. സുരക്ഷാ മുന്‍നിര്‍ത്തി പ്രത്യേക സി.ബി.ഐ കോടതിയാക്കി മാറ്റിയ റോഹ്തക്കിലെ സുനാരിയ ജയിലില്‍ നിന്നാണ് ശിക്ഷ പ്രഖ്യാപിക്കുക.


Also Read: എണ്ണാമെങ്കില്‍ എണ്ണിക്കോളൂ ബി.ജെ.പിയെ വെല്ലുവിളിച്ച് ലാലുപ്രസാദ്; പ്രളയത്തെയും മറികടന്ന് ജനലക്ഷങ്ങളെത്തിയത് ബി.ജെ.പി വിരുദ്ധ വികാരവുമായി


ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗുര്‍മീത് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതിവിധി പുറത്തുവന്നതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലുമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു.

പഞ്ച്കുലയും സമീപ പ്രദേശങ്ങളും വളഞ്ഞ ദേരാ സച്ചാ സൗദ പ്രവര്‍ത്തകരാണ് അക്രമം അഴിച്ച് വിട്ടത്. കലാപത്തില്‍ വിവിധയിടങ്ങളിലായി 36 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിധി പ്രഖ്യാപനത്തിനു പിന്നാലെ കലാപം പൊട്ടിപുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് റോഹ്തക്കിലെ ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

റോഹ്തക്കും പരിസരവും സുരക്ഷാസൈനികരുടെ നിയന്ത്രണത്തിലാണ്. തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷമേ ജനങ്ങളെ റോഹ്തക്കിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും രേഖകളില്ലാത്തവരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോഹ്തക്കില്‍ കര്‍ഫ്യുയും പ്രഖ്യാപിച്ചു.

സിര്‍സയിലെ ദേരാ സച്ചാ സൗദാ ആശ്രമപരിസരത്ത് സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. സിര്‍സയിലേതൊഴിച്ചുള്ള ഹരിയാനയിലെ സൗദാ കേന്ദ്രങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചിരിക്കുകയാണ്.

Advertisement