എഡിറ്റര്‍
എഡിറ്റര്‍
‘വിധി കേട്ട ശേഷം കോടതിയ്ക്ക് പുറത്ത് പോകാതെ ഗുര്‍മീത്, തൂക്കിയെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍’;റോഹ്തക് കോടതിയില്‍ നാടകീയരംഗങ്ങള്‍
എഡിറ്റര്‍
Monday 28th August 2017 5:24pm

റോഹ്തക്: ബലാത്സംഗക്കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിംഗ് വിധി പ്രസ്താവത്തിനുശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് തൂക്കിയെടുത്ത് കൊണ്ടുപോകുകയായിരുന്നു.

അഭിഭാഷകരയെല്ലാം പുറത്താക്കിയശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ജഡ്ജി ഹാളിനു പുറത്തിറങ്ങിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിധിപകര്‍പ്പ് ലഭിച്ചത്.


Also Read: ആസാറം ബാപ്പുവിന്റെ വിചാരണ വൈകുന്നതെന്ത്?; ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി


ശാരീരാകാസ്വസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്നും തനിയ്‌ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സ്റ്റേറ്റ്‌സിനായിരിക്കുമെന്നും പറഞ്ഞ ഗുര്‍മീതിനെ രണ്ട് തവണ ദേഹപരിശോധനയ്ക്ക് വിധേയനാക്കി. നേരത്തെ മെഡിക്കല്‍ പരിശോധനയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും ഗുര്‍മീത് കോടതിയില്‍ തന്നെ ഇരിക്കുകയായിരുന്നു.

റോഹ്തക് കോടതിയിലെ ലൈബ്രറിയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് വിധി പറയാന്‍ കോടതി സജ്ജമാക്കിയത്. വിധിയ്ക്കുമുന്‍പ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗുര്‍മീത് പൊട്ടിക്കരഞ്ഞ് കൊണ്ടു എല്ലാത്തിനും മാപ്പ് പറഞ്ഞു.

ജയിലില്‍ യാതൊരു വിധത്തിലുള്ള വി.വി.ഐ.പി പരിഗണനയും പ്രതിയ്ക്ക് കൊടുക്കരുതെന്ന് വിധിയില്‍ പറയുന്നുണ്ട്. അതേ സമയം വിധി പ്രസ്താവിച്ചതിനു പിന്നാലെ ഗുര്‍മീതിന്റെ അനുനായികള്‍ സംഘര്‍ഷം തുടങ്ങി.

Advertisement