എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീതിന്റെയും വളര്‍ത്തു മകളുടെയും ജീവിതം സിനിമയാകുന്നു
എഡിറ്റര്‍
Thursday 21st September 2017 1:21pm

 

മുംബൈ: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ജീവിതം സിനിമയാകുന്നു. ഗുര്‍മീതിന്റെയും വളര്‍ത്തു മകള്‍ ഹണി പ്രീത് സിങിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ബോളിവുഡില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Also Read: കുമ്മനടിച്ച അര്‍ണബ് ഗോസ്വാമിയെ വലിച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ; ട്വിറ്ററില്‍ തരംഗമായി ‘അര്‍ണബ് ഡിഡ് ഇറ്റ്’ ഹാഷ്ടാഗ്


അസുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. വിവാദങ്ങളിലൂടെ ശ്രദ്ധേയായ ബോളിവുഡ് താരം രാഖി സാവന്താണ് ഹണി പ്രീതായി വേഷമിടുന്നത്. ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി അജാസ് ഖാന്‍ എത്തുന്നുണ്ട്.

സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള വ്യക്തികൂടിയാണ് ഗുര്‍മീത്. ഇദ്ദേഹം നേരത്തെ ചിത്രങ്ങളില്‍ നായകനായി എത്തിയിട്ടുണ്ട്. പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ച ഹണിപ്രീത് നേപ്പാളിലേക്ക് കടന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഗുര്‍മീതിന്റെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് തുടരുകയാണ്. കഴിഞ്ഞദിവസം ഗുര്‍മീതിന്റെ സിര്‍സയിലെ ദേരാ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ 600 മനുഷ്യ അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയിരുന്നു.


Dont Miss: പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ അഭിഭാഷകന്‍ കാറുകയറ്റികൊന്നു


ഗുര്‍മീത് റാം റഹീം ബലാത്സംഗം ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തവരുടെ മൃതദേഹത്തിന്റെ അസ്ഥിക്കൂടമാകാം ഇതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ ദേരാ അനുയായികളുടേയും ദേരാ ആശ്രമത്തിനുള്ളില്‍ തന്നെ തങ്ങളുടെ മൃതദേഹം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചവരുടേതാണ് അസ്ഥിക്കൂടങ്ങളെന്നാണ് ദേരാ വൃത്തങ്ങളുടെ അവകാശ വാദം.

Advertisement