ഗു​ണ്ട​ൽ​പേ​ട്ടി​ലെ പൂ​ക്കാ​ലം....
Travel Diary
ഗു​ണ്ട​ൽ​പേ​ട്ടി​ലെ പൂ​ക്കാ​ലം....
ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 3:50 pm

ആ​കാ​ശ​പ്പ​ന്ത​ലി​നു കീ​ഴി​ൽ വ​ർ​ണ്ണ​ങ്ങ​ൾ വാ​രി​വി​ത​റി​യ ദൃ​ശ്യ​ഭം​ഗി..​അ​താ​ണ് ഗു​ണ്ട​ൽ​പേ​ട്ട്..​മൈ​സൂ​ർ യാ​ത്ര​യി​ൽ ന​മ്മെ വ​ര​വേ​ൽ​ക്കു​ന്ന ആ​ദ്യ ക​ന്ന​ട ഗ്രാ​മം.​സൂ​ര്യ​കാ​ന്തി​യും ജ​മ​ന്തി​യും വ​ർ​ണ്ണ​ക്ക​ട​ൽ തീ​ർ​ക്കു​ന്ന കാ​ഴ്ച കാ​ണ​ണ​മെ​ങ്കി​ൽ വേ​ഗം പു​റ​പ്പെ​ട്ടോ​ളൂ…​എ​ല്ലാ വ​ര്‍ഷ​വും മേ​യ് മൂ​ത​ല്‍ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് ഗു​ണ്ട​ല്‍പേ​ട്ടി​ലെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പൂ​ക്കൃ​ഷി.

ഓ​രോ കാ​ല​ത്തും ഗു​ണ്ട​ൽ​പേ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ന് ഓ​രോ വ​ർ​ണ​മാ​യി​രി​ക്കും.​സൂ​ര്യ​കാ​ന്തി​യും ക​ടു​കും വി​ള​യു​മ്പോ​ള്‍ മ​ഞ്ഞ​പ്പാ​ടം.​നി​ല​ക്ക​ട​ല വി​ള​യു​മ്പോ​ൾ ചാ​ര​നി​റം.​പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങു​ന്ന​തോ​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് പ​ച്ച​പ്പ്…​ഇ​ട​വേ​ള​ക​ളി​ൽ ഫ​ല​സ​മൃ​ദ്ധ​മാ​യ ചു​വ​ന്ന മ​ണ്ണി​ന്‍റെ ക്യാ​ൻ​വാ​സി​ൽ ചി​ത്രം വ​ര​യ്ക്കു​ന്ന കാ​ലി​ക​ളും.​പ​ല നി​റ​ങ്ങ​ൾ മി​ന്നി​മ​റ​യു​മ്പോ​ഴും,സൂ​ര്യ​കാ​ന്തി​യും ജ​മ​ന്തി​യും ചെ​ണ്ടു​മ​ല്ലി​യും പൂ​ത്തു​ല​യു​ന്ന ജൂ​ലൈ-​സെ​പ്റ്റം​ബ​ർ കാ​ല​ത്താ​ണ് പ്ര​ദേ​ശ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം.​ന​മ്മു​ടെ സ്വ​ന്തം ഓ​ണ​വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന പൂ​ക്ക​ളാ​ണ് രാ​ജ​കീ​യ പ്രൗ​ഡി​യി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.​നി​ര​വ​ധി സി​നി​മ​ക​ൾ​ക്കും,ആ​ൽ​ബ​ങ്ങ​ൾ​ക്കും ലൊ​ക്കേ​ഷ​നാ​ണ് ഈ ​പൂ​പ്പാ​ടം.

റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​യാ​ണ് ക​ണ്ണ​ത്താ​ദൂ​ര​ത്തോ​ളം പൂ​പ്പാ​ടം പ​ട​ർ​ന്നു കി​ട​ക്കു​ന്ന​ത്.​മ​ഞ്ഞ​യും ഓ​റ​ഞ്ചും വ​യ​ല​റ്റു​മൊ​ക്കെ​യാ​യി നി​റ​ങ്ങ​ള്‍ കൊ​ണ്ട് ക​ള​ങ്ങ​ള്‍ തീ​ര്‍ത്ത പാ​ട​ങ്ങ​ള്‍ കാ​ഴ്ച​യു​ടെ ഉ​ത്സ​വ​ല​ഹ​രി​യൊ​രു​ക്കു​ന്നു.​കേ​ര​ള-​ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യെ​ന്നും ഗു​ണ്ട​ൽ​പേ​ട്ടി​നെ വി​ശേ​ഷി​പ്പി​ക്കാം.​ദേ​ശീ​യ​പാ​ത 766 ല്‍ ​വ​യ​നാ​ട് അ​തി​ര്‍ത്തി ക​ഴി​ഞ്ഞ് 16 കി​ലോ​മീ​റ്റ​ര്‍ ബ​ന്ദി​പ്പൂ​ര്‍ വ​ന​മേ​ഖ​ല​യും പി​ന്നി​ട്ടാ​ല്‍ മ​ദൂ​ര്‍ മു​ത​ല്‍ പൂ​ക്ക​ള്‍ വി​രി​ഞ്ഞു നി​റ​ഞ്ഞ കൃ​ഷി​യി​ട​ങ്ങ​ളാ​യി.​വീ​ണ്ടും 18 കി​ലോ​മീ​റ്റ​റോ​ളം ഗു​ണ്ട​ല്‍പേ​ട്ട വ​രെ റോ​ഡി​നി​രു​വ​ശ​വും വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ പൂ​ന്തോ​ട്ട​ങ്ങ​ള്‍ കാ​ണാം. ക​ക്ക​ല്‍ തൊ​ണ്ടി, ഭീ​മ​ന്‍പേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നൊ​ക്കെ ഗു​ണ്ട​ല്‍പേ​ട്ടി​ലെ ഉ​ള്‍ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളു​ടെ ഇ​രു​വ​ശ​വും പൂ​ക്ക​ളു​ടെ നി​റ​ക്കാ​ഴ്ച ത​ന്നെ​യാ​ണു​ള്ള​ത്. പൂ​ക്ക​ളെ തൊ​ട്ടു​ത​ലോ​ടി ചി​ത്ര​മെ​ടു​ത്തും വാ​ങ്ങി​യും നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ദി​നം​പ്ര​തി ഇ​വി​ടെ​യെ​ത്തു​ന്ന​ത്.


വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പൂ​വ് കൃ​ഷി ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ക​ര്‍ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍പേ​ട്ട്.പാ​ച​ക എ​ണ്ണ​യു​ത്പാ​ദ​ന​ത്തി​നാ​ണ് സൂ​ര്യ​കാ​ന്തി വ്യാ​പ​ക​മാ​യി ഇ​വി​ടെ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. പൂ​ക്ക​ള്‍ ഉ​ണ​ങ്ങി​യ ശേ​ഷ​മാ​ണ് ഇ​വ വി​ള​വെ​ടു​ക്കു​ക. നാ​രു​ക​ള്‍ കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ പേ​പ്പ​ര്‍ നി​ര്‍മാ​ണ​ത്തി​നും കാ​ലി​ത്തീ​റ്റ മി​ശ്രി​ത​മാ​യും സൂ​ര്യ​കാ​ന്തി ഇ​ല ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.