മുസ്‌ലിങ്ങള്‍ക്ക് റംസാന്‍ നോമ്പ് തുറ ഒരുക്കി ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം
national news
മുസ്‌ലിങ്ങള്‍ക്ക് റംസാന്‍ നോമ്പ് തുറ ഒരുക്കി ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2022, 6:38 pm

അഹമ്മദാബാദ്: മുസ്‌ലിങ്ങള്‍ക്ക് നോമ്പ് തുറ ഒരുക്കി ഗുജറാത്തിലെ വരന്ദവീര്‍ മഹാരാജ് ക്ഷേത്രം.

ക്ഷേത്ര കമ്മിറ്റി വദ്ഗാം താലൂക്കിലെ ഗ്രാമത്തിലെ നൂറോളം മുസ്‌ലിം നിവാസികളെ 1200 വര്‍ഷം പഴക്കമുള്ള വരന്ദ വീര്‍ മഹാരാജ് ക്ഷേത്ര പരിസരത്ത് മഗ്‌രീബ് നമസ്‌കരിക്കാനും നോമ്പ് തുറക്കാനും ക്ഷണിക്കുകയായിരുന്നു.

‘വരന്ദ വീര്‍ മഹാരാജ് ക്ഷേത്രം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ചരിത്ര സ്ഥലമാണ്. വര്‍ഷം മുഴുവനും നിരവധി സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കുന്നു. സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും ഞങ്ങള്‍ എന്നും വിശ്വസിച്ചിരുന്നു. പലപ്പോഴും, ഹിന്ദു, മുസ്‌ലിം ആഘോഷങ്ങളില്‍ ഗ്രാമവാസികള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ഈ വര്‍ഷം ക്ഷേത്ര ട്രസ്റ്റും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മുസ്‌ലിം സഹോദരങ്ങളെ നമ്മുടെ ക്ഷേത്രപരിസരത്തേക്ക് നോമ്പുതുറക്കാന്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു,” ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.

ഹിന്ദുത്വ സംഘങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ കൊലവിളി നടത്തുന്ന ഗുജറാത്തില്‍ ക്ഷേത്ര കമ്മിറ്റി മുന്നോട്ടുവെച്ച നോമ്പ് തുറയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

 

 

 

 

 

 

Content Highlights: Gujarat: Temple opens gates to Muslims to break Ramzan fast