എഡിറ്റര്‍
എഡിറ്റര്‍
കൃഷി നശിപ്പിച്ച് മോദിക്ക് ഹെലിപാഡ് നിര്‍മിക്കുന്നതിനെതിരെ ഗുജറാത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം
എഡിറ്റര്‍
Thursday 5th October 2017 8:14am


അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇറങ്ങുന്നതിനായി ഗുജറാത്തിലെ കോളേജിലെ കൃഷിയിടം ഹെലിപാഡാക്കുന്നതിനിതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം. ബഹറൂച് ജില്ലയിലെ കാര്‍ഷിക കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഗവേഷണത്തിനായി പരിപാലിക്കുന്ന പരുത്തി കൃഷിയാണ് ഹെലിപാഡ് നിര്‍മിക്കുന്നതിനായി നശിപ്പിക്കുന്നത്.

മഴവെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന രാജ്യത്തെ പ്രധാനപ്പെട്ട കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലൊന്നാണിത്. മൊത്തം 40 ഹെക്ടറുള്ള സ്ഥാപനത്തില്‍ 10 ഹെക്ടറാണ് ഹെലിപാഡിനും പൊതുപരിപാടിക്കുമായി നശിപ്പിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി 28 തരം പരുത്തി വിളകളാണ് ഇവിടെ കൃഷി ചെയ്തുകൊണ്ടിരുന്നത്.

ഒക്ടോബര്‍ 7,8 തിയ്യതികളില്‍ പദ്ധതി ഉദ്ഘാടനത്തിനായാണ് മോദി ഗുജറാത്തിലെത്തുന്നത്. കൃഷി നശിപ്പിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ കളക്ടറെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്തിലെ നവസാരി അഗ്രി കള്‍ച്ചറല്‍ സര്‍വകലാശാലയ്ക്ക് കീഴിലാണ് കോളേജ്. എന്നാല്‍ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കൃഷിയിടത്തില്‍ ഹെലിപാഡ് നിര്‍മിക്കുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ കാന്തിലാല്‍ പട്ടേല്‍ പറഞ്ഞു.

ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് അടുത്താല്‍ ഹെലിപാഡുകള്‍ക്കും രാഷ്ട്രീയയോഗങ്ങള്‍ക്കുമായി കൂടുതല്‍ കൃഷിയിടം നശിപ്പിക്കപ്പെടുമെന്ന് ഭയക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കര്‍ഷകരെ സഹായിക്കുന്നതിനായി ഇവിടെ ഞങ്ങള്‍ പുതിയ വിളകള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും ഒരേ പോലെ ദ്രോഹിക്കുന്ന നടപടിയാണിത്.

Advertisement