മോദിക്കെതിരെ ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി ഗുജറാത്തിലെ പ്രമുഖ പത്രം; പങ്കുവെച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി
national news
മോദിക്കെതിരെ ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി ഗുജറാത്തിലെ പ്രമുഖ പത്രം; പങ്കുവെച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th May 2021, 6:16 pm

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള പത്രവാര്‍ത്ത പങ്കുവെച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.

ഗുജറാത്തിലെ മുന്‍നിര പത്രങ്ങള്‍ പോലും മോദിയെ വിമര്‍ശിക്കുന്നത് കൗതുകരമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. സമാചാര്‍ പത്രമാണ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

22,000 കോടി രൂപ മുതല്‍മുടക്കില്‍ നടപ്പിലാക്കുന്ന വിസ്ത പദ്ധതിയുടെ തിരക്കിലാണ് മോദിയെന്നാണ് സമാചാര്‍ ദിനപത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്ത.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന അവസ്ഥയില്‍ ഇത്രയധികം രൂപ ചിലവിട്ട് നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

ക്രിമിനല്‍ പാഴ്‌ച്ചെലവെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയെ വിശേഷിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Conetent Highlights:  Gujarat News Paper against Modi