ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബി.ജെ.പി മുന്നില്‍
national news
ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബി.ജെ.പി മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 2:02 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 6 മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകളിലായുള്ള 576 സീറ്റുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.

നിലവില്‍ 106 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ് ഇതുവരെ 26 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ആംആദ്മിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 48 വാര്‍ഡുകളിലെ 192 സീറ്റുകള്‍, സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 30 വാര്‍ഡുകളിലെ 120 സീറ്റുകള്‍, വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 19 വാര്‍ഡുകളിലെ 76 സീറ്റുകള്‍, രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 18 വാര്‍ഡുകളിലെ 72 സീറ്റുകള്‍, ഭാവ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളിലെ 52 സീറ്റുകള്‍, ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളിലെ 64സീറ്റുകള്‍ എന്നിവയിലെ വോട്ടെണ്ണല്‍ ആണ് നടക്കുന്നത്.

ഇന്ന് രാവിലെ 9 നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

 

Content Highlights: Gujarat Municipal Election Results LIVE: BJP Leading Big In Early Trends