എഡിറ്റര്‍
എഡിറ്റര്‍
ആടിത്തകര്‍ത്ത് ക്രിസ് ലിന്‍; ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം
എഡിറ്റര്‍
Friday 7th April 2017 11:13pm

രാജ്‌ക്കോട്ട: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 184 റണ്‍സ് ലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്രിസ് ലിന്നും ഗൗതം ഗംഭീറും നടത്തിയ വെടിക്കെട്ടു ബാറ്റിംഗാണ് കൊല്‍ക്കത്തയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

ലിന്‍ 19 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ടത്.എട്ടു സിക്‌സുകളായിരുന്നു ലിന്‍ അടിച്ചു കൂട്ടിയത്.
ഗംഭീറും 50 കടന്നിരുന്നു. പതിനഞ്ചാം ഓവറിലായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഇതോടെ തുടക്കത്തില്‍ തന്നെ വിജയത്തിലൂടെ ആക്കാന്‍ കെ.കെ.ആറിന് സാധിച്ചിരിക്കുകയാണ്. ക്രിസ് ലിന്‍ 93 ഉം ഗംഭീര്‍ 76 റണ്‍സെടുത്തു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് പാര്‍ട്ടണര്‍ഷിപ്പാണിത്.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ലയണ്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത് സുരേഷ് റെയ്‌നയുടേയും ദിനേശ് കാര്‍ത്തിക്കിന്റേയും ഇന്നിംഗ്‌സുകളാണ്. 68 റണ്‍സെടുത്ത റെയ്‌നയായിരുന്നു ടീമിനെ മുന്നില്‍ നിന്നു നയിച്ചത്.

ചൈനാമാന്‍ സെന്‍സേഷന്‍ കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും പിയുഷ് ചൗള ഒരു വിക്കറ്റും നേടി ഗുജറാത്ത് ഇന്നിംഗ്‌സിന ്തടയിടാന്‍ ശ്രമിച്ചെങ്കിലും റെയ്‌നയുടെ മികവിനും അനുഭവസമ്പത്തിനും മുന്നില്‍ കൊല്‍ക്കത്ത പതറുകയായിരുന്നു. നേരത്തെ തന്നെ ഓപ്പണര്‍ ജെയ്‌സണ്‍ റോയിയെ നഷ്ടമായിട്ടും റെയ്‌നയും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന ടീമിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരികയായിരുന്നു. പിന്നെ എല്ലാം റെയ്‌നയുടെ കൈകളില്‍ ഭദ്രമായിരുന്നു. 68 റണ്‍സുമായി പുറത്താകാതെ റെയ്‌ന ക്രീസില്‍ നിന്നും മടങ്ങുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ 183 ല്‍ എത്തിയിരുന്നു.


Also Read: ഐ.പി.എല്‍ കളിക്കാന്‍ ഇതാ ഒരു മലയാളി കൂടി; വെടിക്കെട്ട് താരം വിഷ്ണു വിനോദ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കെ.എല്‍ രാഹുലിന് പകരക്കാരനാകും


35 എടുത്ത് മക്കല്ലവും 47 മായി ദിനേശും റെയനയ്ക്ക് മികച്ച പിന്തുണ നല്‍കി. പതിവിലും അക്രമണകാരിയായ ദിനേശിനെയാണ് ഇന്നു കണ്ടത്. 25 പന്തില്‍ നിന്നുമാണ് ദിനേശ് 47 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ താരം ആളിക്കത്തുകയായിരുന്നു. നേരത്തെ അപകടകാരിയായ മക്കല്ലത്തെ പുറത്താക്കി കുല്‍ദീപ് കൊല്‍ക്കത്തയ്ക്ക് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും റെയ്‌നയും കാര്‍കത്തിക്കും ചേര്‍ന്ന് മത്സരം വരുതിയിലാക്കുകയായിരുന്നു.

Advertisement