എഡിറ്റര്‍
എഡിറ്റര്‍
‘ ഗുജറാത്തില്‍ നിന്നൊരു മതസൗഹാര്‍ദ മാതൃക’; പ്രളയത്തില്‍ നാശമായ വീടുകളും അമ്പലങ്ങളും വൃത്തിയാക്കി മുസ്ലീം കര്‍സേവാ  പ്രവര്‍ത്തകര്‍
എഡിറ്റര്‍
Wednesday 2nd August 2017 12:10pm

അഹമ്മദാബാദ്; ഗുജറാത്തിലെ പ്രളയത്തെ തുടര്‍ന്ന് നശിക്കപ്പെട്ട വീടുകളും അമ്പലങ്ങളും പള്ളികളും വൃത്തിയാക്കി മുസ്ലീം കര്‍സേവാ പ്രവര്‍ത്തകര്‍. ബനാസ്‌കന്ത ജില്ലയിലെ ധനേറ മേഖലയിലാണ് 64 പേരോളം മരണമടഞ്ഞ പ്രളയമുണ്ടായത്

ധനേറ,ദീസ,പലന്‍പുര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും 3500ലേറെ കര്‍സേവാപ്രവര്‍ത്തകരാണ് ശുചീകരണത്തില്‍ പങ്കെടുത്തത്.വെള്ളം പിന്‍വാങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ശുചീകരണം തുടങ്ങി.10 അടിയോളം വെള്ളം പൊങ്ങിയ പ്രളയത്തില്‍ ഏതാണ്ട് 1000ത്തോളം വീടുകള്‍ പുര്‍ണ്ണമായോ ഭാഗികമായൊ മുങ്ങിയിരുന്നു.


Also Read:  പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍ 


ആദ്യഘട്ടത്തില്‍ ധനേറയിലെ ഇരുപത്തിരണ്ടോളം അമ്പലങ്ങളും മൂന്ന് പള്ളികളും ജാമിയത്ത് ഉലേമാ-ഇ-ഹിന്ദ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.പ്രദേശവാസികളുടെ സഹായത്തോടെ ്അമ്പലങ്ങളുടെ ശുചീകരണമാണ് ആദ്യം തുടങ്ങിയത്. ഇവര്‍ക്ക് പുറമേ ധനേറ നാഗപാലിക പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി.

Advertisement