എഡിറ്റര്‍
എഡിറ്റര്‍
മോഡി കൊടുങ്കാറ്റാണെന്ന് പറയുന്നവര്‍ കൊടുങ്കാറ്റ് കൊണ്ട് ആര്‍ക്കും ഗുണമില്ലെന്ന് ഓര്‍ക്കുക: നിതീഷ് കുമാര്‍
എഡിറ്റര്‍
Wednesday 19th June 2013 3:58pm

nithish-kumar

പാട്‌ന: എന്‍.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബീഹാറില്‍ വിശ്വാസവും നേടിയെടുത്ത നിതീഷ് കുമാര്‍ ബി.ജെ.പിക്കും മോഡിക്കുമെതിരെ ആക്രമണം ആരംഭിച്ചു.

നിയമസഭയില്‍ ഇന്ന് നിതീഷ് നടത്തിയ പ്രസംഗം ഇതിനുള്ള വ്യക്തമായ സൂചനയാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തോട് ജെ.ഡി.യുവിനുള്ള വിയോജിപ്പ് നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു.

Ads By Google

മതേതരത്വത്തില്‍ യാതൊരു സന്ധിയും ഇല്ല. പ്രശ്‌നങ്ങളുണ്ടാകുന്ന സമയത്ത് എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് നില്‍ക്കും. അതാരും വിളംബരം ചെയ്ത് നടക്കാറില്ല.

ബീഹാറില്‍ ഉണ്ടായ കോസി വെള്ളപ്പൊക്കത്തില്‍ ഒരുപാട് സംസ്ഥാനങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് മാത്രമാണ് ഇക്കാര്യം കൊട്ടിഘോഷിച്ച് പറഞ്ഞുനടന്നത്.

നരേന്ദ്ര മോഡി കൊടുങ്കാറ്റാണെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ കൊടുങ്കാറ്റ് ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കുന്നില്ല. മോഡിയുമായി വ്യ്ക്തിപരമായി യാതൊരു പ്രശ്‌നവുമില്ല.

അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തലപ്പത്ത് നിയോഗിച്ചതില്‍ എതിര്‍പ്പില്ല. എന്നാല്‍ നേതൃസ്ഥാനത്തേക്ക് മോഡിയെ കൊണ്ടുവന്ന രീതിയാണ് തെറ്റ്. ഇങ്ങനെ ചെയ്താല്‍ അടുത്ത നടപടി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാലാണ് എന്‍.ഡി.എ വിട്ടതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Advertisement