എഡിറ്റര്‍
എഡിറ്റര്‍
നരോദാ പാട്യ കൂട്ടക്കൊല: മായാ കോട്‌നാനിയ്ക്ക് വേണ്ടി സാക്ഷി പറയാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
എഡിറ്റര്‍
Thursday 13th April 2017 3:10pm

അഹമ്മദാബാദ്: നരോദാ പാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍ ബി.ജെ.പി മന്ത്രി മായാ കോട്നാനിക്ക് സാക്ഷി പറയാന്‍ അഹമ്മദാബാദിലെ പ്രത്യേക കോടതി അനുവദിച്ച 14 പേരില്‍ ഒരാള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ, അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് കോട്നാനിയുടെ അപേക്ഷയില്‍ ഷാ അടക്കമുള്ള 13 പേര്‍ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചത്. സംഭവസ്ഥലത്ത് താന്‍ ഇല്ലായിരുന്നു എന്നു തെളിയിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരെ സാക്ഷി പറയാന്‍ വിളിക്കണമെന്ന് കോട്‌നാനി ആവശ്യപ്പെടുകയായിരുന്നു.

]related1 p=’left’]പ്രത്യേക അന്വേഷണ സംഘം പരിഗണിക്കുന്ന ഒമ്പത് കലാപ കേസുകളില്‍ ഒന്നാണ് നരോദ പാട്യ കേസ്. 82 പേരാണ് ഈ കേസില്‍ വിചാരണ നേരിടുന്നത്.

ഗോധ്രയില്‍ തീവണ്ടി കത്തിച്ചതിന്റെ പിറ്റേദിവസം, 2002 ഫെബ്രുവരി 28ന്, വിശ്വഹിന്ദു പരിഷത് ആഹ്വാനം ചെയ്ത ബന്ദ് ദിനത്തല്‍ അഹമ്മദാബാദിലെ നരോദാ ഗാമില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. പലരെയും ജീവനോടെ കത്തിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു.

ഇവര്‍ക്ക് ആയുധങ്ങളെത്തിച്ചുകൊടുത്തുവെന്ന കുറ്റത്തിന് 28 വര്‍ഷത്തെ തടവ് ശിക്ഷയാണ് മായാ കോട്നാനിക്ക് വിധിച്ചത്. ഗൈനക്കോളജിസ്റ്റായ കോട്നാനി അന്ന് ഗുജറാത്ത് മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ് കോട്നാനി. വി.എച്ച.്പി നോതാവ് ജയ്ദീപ് പട്ടേലും ബജ്റംഗ് ദളിന്റെ ബാബു ബജ്റംഗിയും കേസിലെ പ്രതികളാണ്.


Also Read: ‘ഫേസ്ബുക്കിലെ ചിത്രം ലൈക്ക് ചെയ്യാന്‍ പെണ്‍കുട്ടിക്ക് മെസേജ് അയച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍!’; വ്യാജന്മാര്‍ കാരണം ഉറക്കം നഷ്ടപ്പെട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍


നരോദ പാട്യ കൂട്ടക്കൊല നടന്ന ദിവസം, ഗുജറാത്ത് അസംബ്ലിയില്‍ താന്‍ അമിത് ഷായെ കണ്ടിരുന്നു എന്ന് മായ കോട്നാനി അപേക്ഷയില്‍ പറയുന്നു. മൂന്നു സാക്ഷികള്‍ കോട്നാനിക്ക് അനുകൂല വിധി പറഞ്ഞതോടെ അമിത് ഷായുടെ പ്രസ്താവന കേസില്‍ സുപ്രധാനമാകുമെന്ന് കോട്നാനിയുടെ അഭിഭാഷകന്‍ അമിത് പട്ടേല്‍ പറഞ്ഞു.

ഷായെ കണ്ട ശേഷം പിന്നീട് സൊലാ സിവില്‍ ആശുപത്രിയിലും, അസര്‍വയിലെ മറ്റേണിറ്റി ഹോമിലും അസര്‍വയിലെ സിവില്‍ ആശുപത്രിയിലും ഗോധ്ര ട്രെയിന്‍ കത്തിക്കലില്‍ പരിക്കേറ്റവരെ കാണുകയായിരുന്നു എന്നും തെളിയിക്കാനാണ് മായ കോട്നാനി അമിത് ഷായെയും സാക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.

Advertisement