'ഒന്നും പറയാനില്ല'; ബിജുക്കുട്ടനെ ട്രോളി ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Troll
'ഒന്നും പറയാനില്ല'; ബിജുക്കുട്ടനെ ട്രോളി ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th February 2018, 7:34 pm

കോഴിക്കോട്: ഫ്‌ളവേഴ്‌സ് ചാനലിലെ ഏറ്റവും കൂടുതല്‍ ജനപ്രിയമായ പരിപാടിയാണ് കോമഡി ഉത്സവം. ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ ഈ പരിപാടിയുടെ അവതാരകന്‍ നടന്‍ മിഥുന്‍ രമേശാണ്.

ടിനി ടോം, ബിജുക്കുട്ടന്‍ ഗിന്നസ് പക്രു എന്നിവരാണ് കോമഡി ഉത്സവത്തിലെത്തുന്ന കലാകാരന്മാരുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നത്. ഈ പരിപാടിയിലെ ഇവരുടെ ചില “ഐറ്റ”ങ്ങള്‍ ട്രോള്‍ ലോകവും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

എല്ലാ കലാകാരന്മാരേയും ഹൃദ്യമായി അഭിനന്ദിച്ചുകൊണ്ട് “വാവ്” എന്നു പറയുന്ന മിഥുനും, മികച്ച പ്രകടനം നടത്തുന്ന കലാകാരന്മാരെ അഭിനന്ദിച്ചുകൊണ്ട് “ഒന്നും പറയാനില്ല” എന്നു പറയുന്ന ബിജുക്കുട്ടനും ട്രോള്‍ലോകത്തെ താരങ്ങളാണ്.

ഒരു ട്രോള്‍

ഇപ്പോഴിതാ ബിജുക്കുട്ടനെ ട്രോളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി അജയ് കുമാറെന്ന സാക്ഷാല്‍ ഗിന്നസ് പക്രുവും രംഗത്തെത്തിയിരിക്കുകയാണ്. ട്രോള്‍ലോകത്തെ ചലനങ്ങള്‍ താരങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നതിന്റെ തെളിവുകൂടിയാണ് പക്രുവിന്റെ പോസ്റ്റ്.

“ഞാനും ഒന്നും പറയാനില്ലായും” എന്ന അടിക്കുറിപ്പോടെ ബിജുക്കുട്ടനൊപ്പമുള്ള ചിത്രമാണ് പക്രു പോസ്റ്റ് ചെയ്തത്. പക്രുവിന്റെ പോസ്‌റ്റോടെ ബിജുക്കുട്ടന് “ഒന്നും പറയാനില്ലാ” എന്ന പേര് “ഔദ്യോഗികമായി” കിട്ടി എന്നാണ് ട്രോളന്മാരുടെ വിലയിരുത്തല്‍.

ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: