എഡിറ്റര്‍
എഡിറ്റര്‍
ജി.എസ്.ടി രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എഡിറ്റര്‍
Monday 4th September 2017 8:39pm

 

ബെയ്ജിംഗ്: ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമാണ് ജി.എസ്.ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ബിസിനസ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഉദാരമായ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി നടപ്പാക്കിയത് വഴി ചരക്കുനീക്കം സുഗമമായെന്നും മോദി പറഞ്ഞു.


Also Read: ‘സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല..’; മോദിയുടെ തട്ടകത്തില്‍ മോദിയുടെ അപരനെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ്


നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചെന്നും മോദി അവകാശപ്പെട്ടു. രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തമാക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും വ്യവസായങ്ങള്‍ കൊണ്ടുവരാനും ബ്രിക്സ് ബിസിനസ് കൗണ്‍സിലിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയെന്നും പ്രാദേശിക മേഖലയ്ക്ക് നല്‍കിയ പിന്തുണ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തീവ്രവാദത്തെ അപലപിക്കുന്ന പ്രമേയം ബ്രിക്‌സ് രാജ്യങ്ങള്‍ പാസാക്കിയിരുന്നു. ചൈനയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്.

Advertisement