എഡിറ്റര്‍
എഡിറ്റര്‍
വിശാലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിട്ടില്ല; വാര്‍ത്ത നിഷേധിച്ച് ജി.എസ്.ടി ഇന്റലിജന്‍സ് യൂണിറ്റ്
എഡിറ്റര്‍
Tuesday 24th October 2017 3:55pm

ചെന്നൈ: നടന്‍ വിശാലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് ജി.എസ്.ടി ഇന്റലിജന്‍സ് യൂണിറ്റ്. സിനിമാ നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടറും ആയതിന് പിന്നാലെ നടത്തിയ ഇടപാടുകളുടെ കണക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് ഇന്റലിജന്‍സ് യൂണിറ്റ് പറയുന്നു.


Dont Miss മോദി നവാസ് ഷെരീഫിനെ അര്‍ധരാത്രി കണ്ടതുപോലെ ഞാന്‍ എന്തായാലും ആരേയും കണ്ടിട്ടില്ല: കോണ്‍ഗ്രസ്‌കാരുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഹാര്‍ദിക് പട്ടേല്‍


പ്രൊഡക്ഷന്‍ ഹൗസിലും വടപളനി ഓഫീസിലും 2 മണിക്കാണ് റെയ്ഡ് തുടങ്ങിയത്. സര്‍വീസ് ടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടോയെന്ന കാര്യമാണ് പരിശോധിച്ചത്. ഒരുവര്‍ഷത്തെ പരിശോധനയ്ക്ക് പിന്നാലെയാണ് റെയ്‌ഡെന്നും സംഘം പറയുന്നു.

എന്നാല്‍ താന്‍ ഒരു തരത്തിലുള്ള നികുതിയും വെട്ടിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഭയമില്ലെന്നും വിശാല്‍ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച ഹാജരാകാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു വിശാലിന്റെ പ്രതികരണം.

തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.

വിജയ് നായകനായ മെര്‍സലിനെ വിമര്‍ശിച്ച ബി.ജെ.പി നേതാവ് എച്ച് രാജക്കെതിരെ വിശാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന രാജയുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു വിശാലിന്റെ വിമര്‍ശനം. ഇതിന് പിന്നാലെ ബി.ജെ.പി വിശാലിനോട് വൈരാഗ്യം തീര്‍ക്കുകയായിരുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

Advertisement