എഡിറ്റര്‍
എഡിറ്റര്‍
പരിഷ്‌ക്കാരങ്ങളുമായി ജി.എസ്.ടി; കയറ്റുമതിക്ക് നാമമാത്ര നികുതി മാത്രം; 26ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം
എഡിറ്റര്‍
Friday 6th October 2017 10:17pm


ന്യൂദല്‍ഹി: ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമായി ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് പ്രഖ്യാപിച്ച കൗണ്‍സില്‍ കേരളം സമര്‍പ്പിച്ച പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ അംഗീകരിച്ചു.


Also Read: ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍; ജാഥയ്ക്ക് ജനങ്ങളില്‍ സ്വാധീനം ചെലുത്താനായില്ലെന്നും പി. ജയരാജന്‍


നിത്യോപയോഗ സാധനങ്ങളില്‍ പലതിന്റെയും ജി.എസ്.ടി 28 ശതമാനത്തില്‍ നിന്നും കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. കൗണ്‍സിലില്‍ പങ്കെടുത്ത എല്ലാ സംസ്ഥാനങ്ങളും പ്രധാനമായും ആവശ്യപ്പെട്ടത് ചെറുകിട വ്യാപാര കയറ്റുമതി മേഖലയിലെ ജി.എസ്.ടി പുനര്‍നിര്‍ണയിക്കണമെന്നായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു ഇതിന്റെ പിന്നാലെയായിരുന്നു കൗണ്‍സില്‍ യോഗം ചേര്‍ന്നത്.


Dont Miss:  കാസര്‍കോട് തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് സദാചാര കൊലപാതകമെന്ന് പൊലീസ്


കൗണ്‍സില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍

 • ഒരു കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി. പ്രതിമാസ റിട്ടേണില്‍ നിന്നൊഴിവാക്കി.
 • കയറ്റുമതി വ്യാപാരികള്‍ക്കായി ഡിജിറ്റല്‍ ഈ വാലറ്റ്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് പ്രവര്‍ത്തനസജ്ജമാക്കും.
 • എ.സി. റെസ്റ്റോറന്റുകളിലെ നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയില്ലെന്ന് ധനമന്ത്രി( തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍)
 • ടെക്സറ്റൈല്‍ ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമാക്കി കുറച്ചു
 • 50,000 രൂപയ്ക്ക് വരെ സ്വര്‍ണം വാങ്ങുന്നതിന് ഇളവ്.
 • 50,000 മുതല്‍ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട.
 • ബ്രാന്‍ഡഡ് അല്ലാത ആയുര്‍വേദ മരുന്നുകളുടെ നികുതി 12-ല്‍ നിന്ന് അഞ്ച് ശതമാനമാക്കി.
 • കയറ്റുമതിക്കാരുടെ നികുതി തിരിച്ചു കൊടുക്കന്നത് വേഗത്തിലാക്കും.
 • സ്വര്‍ണ-രത്നവ്യാപരത്തെ കള്ളപ്പണ തടയല്‍ നികുതിയില്‍ നിന്നൊഴിവാക്കിയതോടെ ഇവയുടെ വ്യാപാരം കൂടുതല്‍ ലളിതമാക്കും.
 • ഡീസല്‍ എഞ്ചിനുകളുടെ പാര്‍ട്സിന് വില കുറയും
 • കയര്‍ ഉത്പന്നങ്ങളുടെ നികുതി 12-ല്‍ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചു.
 • കയറ്റുമതി വ്യാപാരികള്‍ക്കായുള്ള തിരിച്ചു നല്‍കാനുള്ള നികുതി തുക ഒക്ടോബര്‍ പത്ത് മുതല്‍ കൊടുത്തു തുടങ്ങും. 0.1 ശതമാനം ജിഎസ്ടി കയറ്റുമതിക്ക് ഏര്‍പ്പെടുത്തും.
 • കോമ്പോസിഷന്‍ സ്‌കീമിന്റെ പരിതി 75 ലക്ഷത്തില്‍ നിന്ന് ഒരു കോടിയാക്കി ഉയര്‍ത്തി. സ്‌കീമില്‍ ഉള്‍പ്പെട്ട വ്യാപാരികള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി.
 • ഉത്പാദകര്‍ക്ക് 2 ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും നികുതി കോമ്പോസിഷന്‍ നികുതിയില്‍ ഉള്‍പ്പെടുത്തി ഈടാക്കും.

Advertisement