എഡിറ്റര്‍
എഡിറ്റര്‍
ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് വരുന്നു; കൗണ്‍സില്‍ യോഗം തുടരുന്നു
എഡിറ്റര്‍
Friday 6th October 2017 7:09pm

ന്യൂദല്‍ഹി: ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമായി ജി.എസ്.ടി കൗണ്‍സില്‍ യോഗം. ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Also Read: യോഗിയെ ട്രോളി പിണറായിയുടെ ട്വീറ്റുകള്‍; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍


ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന കാര്യം ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തതായി ആന്ധ്ര ധനമന്ത്രി വ്യക്തമാക്കി. ദല്‍ഹിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ 22ാം യോഗത്തിലാണു തീരുമാനങ്ങള്‍.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.


Dont Miss: കേരളത്തിലെ ബി.ജെ.പിയുടെ ശത്രു ബി.ജെ.പി തന്നെ; ഇന്ത്യാ ടുഡേ നിരത്തുന്ന അഞ്ച് കാരണങ്ങള്‍


സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി അറുപതോളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൗണ്‍സില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഹൈദരാബാദില്‍ നടന്ന ജി.എസ്.ടി കൗണ്‍സിലില്‍ 40 വസ്തുക്കളുടെ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.

യോഗത്തില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വാണിജ്യ സ്ഥാപനങ്ങളുടെ നികുതി പരിധി 75 ലക്ഷത്തില്‍നിന്ന് ഒരു കോടിയായി ഉയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.

Advertisement