എഡിറ്റര്‍
എഡിറ്റര്‍
ഒരു വര്‍ഷത്തിനുള്ളില്‍ ജി.എസ്.ടി വ്യാപാരികള്‍ക്ക് അനുഗ്രഹമാകും; പ്രധാനമന്ത്രി വിഷയം പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും അമിത് ഷാ
എഡിറ്റര്‍
Wednesday 15th November 2017 2:35pm

അഹമ്മദാബാദ്: രാജ്യത്തെ വ്യവസായികള്‍ക്ക് ജി.എസ്.ടി ഒരു വര്‍ഷത്തിനുള്ളില്‍ അനുഗ്രഹമായി മാറുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി ഈ വിഷയം പ്രത്യേകമായ രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും അതിന്റെ ഫലം ഉടനെയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗുജറാത്ത് തെരഞ്ഞെപ്പിനോടനുബന്ധിച്ച് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നിരന്തരം ഗുജറാത്ത് വികസനത്തെ കുറിച്ച് തെറ്റിദ്ധാരണ
പരത്താന്‍ ശ്രമിക്കുകയാണ്. പക്ഷേ അവര്‍ ആദ്യം അമേഠിയില്‍ പോയി കോണ്‍ഗ്രസിന്റെ വികസനം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാജയപ്പെട്ട അമേഠിയിലെ വികസനത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമേഠിയിലെ വികസനം ഗുജറാത്തിലെതുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. അമേഠിയേക്കാള്‍ 300 ഇരട്ടി വികസനം ഗുജറാത്തില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Also Readമുഹമ്മദ് ബിന്‍ തുഗ്ലക്കും 700 വര്‍ഷം മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നു; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ


അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പരസ്യം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരം വാക്കുകള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്ന പരസ്യമായിരുന്നു ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിടാനായി ബി.ജെ.പി ഒരുക്കിയത്. കമ്മിറ്റിയുടെ അനുമതിക്കായി പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചപ്പോഴായിരുന്നു കമ്മീഷന്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.

Advertisement