സൈന്യത്തിന് കരുത്തേകി ജിസാറ്റ്- 7എ വിക്ഷേപണം ഇന്ന്
national news
സൈന്യത്തിന് കരുത്തേകി ജിസാറ്റ്- 7എ വിക്ഷേപണം ഇന്ന്
ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 10:05 am

ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 7എ ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകിട്ട് 4.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാവും ജിസാറ്റ് 7എ വിക്ഷേപിക്കുക. ഇന്ത്യയുടെ മുപ്പത്തഞ്ചാമത്തെ വാർത്താ വിനിമയ ഉപ​ഗ്രഹമാണ് ഇത്.

Also Read കവിതാ മോഷണ വിവാദം; പ്രിന്‍സിപ്പാളിന് ദീപാ നിഷാന്ത് വിശദീകരണം നല്‍കി; കോളെജ് യൂണിയന്‍ ഉപദേശക സ്ഥാനം രാജിവച്ചു

ജി.എസ്.എൽ.വി.എഫ് 11 റോക്കറ്റാണ് ജിസാറ്റ്-7എ യെ ഭ്രമണപഥത്തിൽ എത്തിക്കുകയെന്ന് ഐ.എസ്.ആർ.ഒ. പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചത്.

2250 കിലോ​ഗ്രാം ഭാരമുള്ള ഉപ​ഗ്രഹം അടുത്ത എട്ട് വർഷത്തേക്ക് രാജ്യത്തിനാവശ്യമായ വിവരങ്ങൾ നൽകും. വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ട വിവരങ്ങളാവും ജിസാറ്റ് 7എ ലഭ്യമാക്കുക.

Also Read “പശുവിനെ കശാപ്പ് ചെയ്തു, ആക്രമണം അഴിച്ചുവിട്ടു”; യു.പിയിലെ ബുലന്ദ്ഷഹറിൽ 5 പേർ അറസ്റ്റിൽ

ഈ വര്‍ഷത്തെ ഐ.എസ്.ആര്‍.ഒയുടെ അവസാന ദൗത്യം കൂടിയാണ്‌ ജിസാറ്റ് 7എ വിക്ഷേപണം. ചന്ദ്രയാന്‍ 2, പി.എസ്.എല്‍.വി സി 44 റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് വിക്ഷേപണം എന്നിവയാണ് അടുത്തവര്‍ഷം രാജ്യം കാത്തിരിക്കുന്നത്.