എഡിറ്റര്‍
എഡിറ്റര്‍
സംരക്ഷിത കൃഷിഭക്ഷ്യസുരക്ഷയിലേക്ക് ഒരു ചുവടുവയ്പ്
എഡിറ്റര്‍
Friday 5th June 2015 1:08pm

kerala-karshakan

കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷന്‍ മാസിക എന്നിവയുടെ സഹായത്തോടെ ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിക്കുന്നു.


ഓരോ വിളയ്ക്കും ഏറ്റവും ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കണമെങ്കില്‍ അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലെയും വേരുമണ്ഡലത്തിലെയും (മണ്ണിലെ) താപനില, വേരുമണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായു സഞ്ചാരവും, അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക് ഏറ്റവും അനുയോജ്യമായ അളവിലായിരിക്കണം.


AGRI
black-line                          കിസ്സാന്‍ / ഡോ. പി. രാജശേഖരന്‍
black-line

 

പഞ്ചവത്സരപദ്ധതിയുടെ അവസാന വര്‍ഷമെത്തുമ്പോഴേക്കും കേരളം പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതി ഘടകം സംരക്ഷിതകൃഷിയാണ്.

അടുത്ത 25 വര്‍ഷം, കേരളത്തിലെ കാര്‍ഷികമേഖല അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതു തന്നെയായിരിക്കും. കൃഷിഭൂമിയുടെയും ജലത്തിന്റെയും ലഭ്യത ദിനംപ്രതി കുറഞ്ഞു വരുന്നതിനാല്‍ അവയുടെ കാര്യക്ഷമമായ ഉപയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

അതിനാല്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ആരോഗ്യമുള്ളവരായി വാര്‍ത്തെടുക്കുന്നതിന് ലഭ്യമായ ജലം ഉപയോഗിച്ച് ഒരു യൂണിറ്റ് കൃഷിഭൂമിയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഉല്‍പാദനക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ 2012-13 മുതല്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഏറ്റവും വലിയ ഊന്നല്‍ നല്‍കിയിരിക്കുകയാണ്.

സംരക്ഷിതകൃഷി സവിശേഷതകള്‍

എന്താണ് സംരക്ഷിത കൃഷിരീതി അഥവാ ഹരിതഗൃഹകൃഷി? സംരക്ഷിത കൃഷിരീതിയില്‍ നാം ചെടികള്‍ വളര്‍ത്താന്‍ ആവശ്യത്തിനു വലിപ്പമുള്ള ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവ ഹരിതഗൃഹങ്ങളില്‍ വളരുന്ന ചെടികള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെ പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിന്റെയും രൂപകല്‍പനക്കനുസരിച്ച് ചെടികള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കും.

ഓരോ വിളയ്ക്കും ഏറ്റവും ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കണമെങ്കില്‍ അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലെയും വേരുമണ്ഡലത്തിലെയും (മണ്ണിലെ) താപനില, വേരുമണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായു സഞ്ചാരവും, അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക് ഏറ്റവും അനുയോജ്യമായ അളവിലായിരിക്കണം.

എന്നാല്‍ നാം കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന കൃഷിമുറകള്‍ കൊണ്ട് ചെടികളുടെ വേരുമണ്ഡലത്തിലുള്ള മണ്ണിലെ വായു സഞ്ചാരം, ഫലപുഷ്ടി എന്നിവ ക്രമീകരിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ശരിയായ നന, പുതയിടല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മണ്ണിലെ താപനില ഒരളവുവരെ ക്രമീകരിക്കാന്‍ കഴിയുന്നതാണ്. തുറസ്സായ കൃഷിഭൂമിയില്‍ നാം പരമ്പരാഗതമായി അനുവര്‍ത്തിക്കുന്ന മാര്‍ഗങ്ങളിലൂടെ അന്തരീക്ഷത്തിലെ താപനില, പ്രകാശത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും വായുവില്‍ അടങ്ങിയിരിക്കുന്ന വിവിധ മൂലകങ്ങളുടെ അളവ് എന്നിവയുടെ ക്രമീകരണം സാധ്യമല്ല.

AGRI3സംരക്ഷിതകൃഷി രീതിയില്‍ ഈ ഘടകങ്ങളെല്ലാം ക്രമീകരിച്ച് ചെടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതിനാല്‍ 3 മുതല്‍ 5 ഇരട്ടിവരെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാകും. സംരക്ഷിതകൃഷിയില്‍ നൂതനസാങ്കേതികവിദ്യകളായ സൂക്ഷ്മ ജലസേചനം, മണ്ണ്-ഇതര മാധ്യമകൃഷി, ഫെര്‍ട്ടിഗേഷന്‍, സൂക്ഷ്മ പ്രജനനം, ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള ഹൈബ്രിഡ് വിത്തുകള്‍, പ്ലാസ്റ്റിക് പുത, സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, രാത്രി-പകല്‍ ദൈര്‍ഘ്യത്തിന്റെ നിയന്ത്രണം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു.

സാധാരണ, തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍ ഓരോ വിളകളും കാലോചിതമായേ കൃഷി ചെയ്യാനാകൂ. എന്നാല്‍ ഹരിതഗൃഹത്തിനുള്ളിലെ ഈര്‍പ്പം, താപനില, പ്രകാശത്തിന്റെ തീവ്രത, രാത്രി-പകല്‍ ദൈര്‍ഘ്യം, കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത എന്നിവ നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ ഉയര്‍ന്ന ഗുണമേന്മയും ഉല്‍പാദനക്ഷമതയും ഉറപ്പുവരുത്താനും ഏതു വിളകളും ഏതു സമയത്തും ഹരിതഗൃഹത്തിനുള്ളില്‍ കൃഷി ചെയ്യാനും സാധിക്കും.

kisanഅതിനാല്‍ ചെടികളുടെ ഫലങ്ങള്‍ അവയുടെ ആവശ്യകത അധികമുള്ളപ്പോഴും എന്നാല്‍ ലഭ്യത വളരെ പരിമിതമായിരിക്കുകയും ചെയ്യുന്ന സമയത്ത് വിപണിയില്‍ എത്തിക്കാനും കര്‍ഷകന് മുന്തിയ വില നേടുവാനും കഴിയും. ഹരിതഗൃഹത്തിന് കൊല്ലത്തില്‍ 365 ദിവസവും ഉല്‍പാദനം സാധ്യമാണ്.

ഹരിതഗൃഹങ്ങളില്‍, ചെടികളില്‍നിന്നും മണ്ണില്‍നിന്നും വെള്ളം നഷ്ടമാകുന്നത് താരതമ്യേന കുറവാണ്. വെള്ളവും വളവും ചിലയിനം കീടനാശിനികളും സൂക്ഷ്മ ജലസേചന സംവിധാനത്തിലൂടെ കൊടുക്കുന്നതിനാല്‍ ചെടികള്‍ക്ക് ഇവ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും.

വെള്ളവും വളവും ഫെര്‍ട്ടിഗേഷന്‍ വഴി (സൂക്ഷ്മ ജലസേചന സംവിധാനം വഴി വെള്ളത്തോടൊപ്പം വളം കൊടുക്കുന്ന രീതി), ചെടികള്‍ക്ക് അവയുടെ വേരുമണ്ഡലത്തില്‍ കൃത്യമായ അളവില്‍ ഇടവിട്ട് പല തവണകളായി കൊടുക്കുന്നതുമൂലം ചെടികളുടെ വേരുമണ്ഡലത്തില്‍ ഈര്‍പ്പവും വായുസഞ്ചാരവും ധാതുലവണങ്ങളും താപനിലയും ശരിയായ അളവില്‍ നിലനിര്‍ത്താന്‍ കഴിയും.

പാരമ്പര്യകൃഷിരീതികളില്‍ വെള്ളവും വളവും നല്‍കുമ്പോള്‍ കാലാവസ്ഥയിലോ മണ്ണിലെ മൂലകങ്ങളിലോ ഉളള വ്യത്യാസം കണക്കിലെടുക്കാറില്ല. എന്നാല്‍ ഉയര്‍ന്ന ഉല്‍പാദനക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ സ്ഥലത്തേയും മണ്ണിലുള്ള പ്രധാനപ്പെട്ട മൂലകങ്ങളുടെയും സൂക്ഷ്മമൂലകങ്ങളുടെയും അളവുകള്‍ തിട്ടപ്പെടുത്തി ചെടിയുടെ ആവശ്യാനുസരണം വിവിധ മൂലകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Advertisement