എഡിറ്റര്‍
എഡിറ്റര്‍
കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന നിറമാണ് പച്ച; ഉദ്യോഗസ്ഥനെതിരെ നടപടിയില്ല
എഡിറ്റര്‍
Friday 12th October 2012 12:00am

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയില്‍ അധ്യാപികമാര്‍ പച്ചബൗസും സെറ്റ് സാരിയും ധരിച്ച് വരാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്ത നടപടി സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. എറണാകുളം സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എം അലിയാരെയാണ് സസ്പന്റ് ചെയ്തത്. ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരും മാത്യു. സി. കുന്നുങ്കലും ചേര്‍ന്നാണ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Ads By Google

ഇക്കഴിഞ്ഞ ജുലൈ മൂന്നിന് സര്‍വശിക്ഷാ അഭിയാന്റെ സംസ്ഥാന തലത്തിലുള്ള ചടങ്ങ് ഏലൂരില്‍ സംഘടിപ്പിച്ചപ്പോഴായിരുന്നു സമ്മേളനത്തില്‍ പങ്കെടുക്കുന്ന അധ്യാപികമാര്‍ ‘ പച്ച ബ്ലൗസ്’ ധരിക്കണമെന്ന വിവാദ നിര്‍ദേശം അലിയാര്‍ മുന്നോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് അലിയാരെ സസ്പന്റ് ചെയ്യുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അലിയാര്‍ ട്രൈബ്യൂണലില്‍ ഹരജി നല്‍കുകയായിരുന്നു.

അലിയാരുടെ നിര്‍ദേശം ദൂഷ്യമായി ഒന്നും ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു ട്രൈബ്യുണല്‍ വിധി. ഇതില്‍ പ്രതിഷേധിക്കാന്‍ എന്തിരിക്കുന്നു, അന്യായമായിട്ട് എന്താണ് ഹരജിക്കാരന്‍ ചെയ്തത്. സപ്തവര്‍ണങ്ങളില്‍ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന നിറമാണ് പച്ച. വിധിയില്‍ പറയുന്നു.

നിയമലംഘനം നടത്തിയാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ മേലധികാരികള്‍ക്ക് ശിക്ഷിക്കാം. എന്നാല്‍ ഒരാളുടെ ചിന്തകള്‍ അടിസ്ഥാനമാക്കി ആരെയും ശിക്ഷിക്കാന്‍ കഴിയില്ലെന്നും. ഒരുപക്ഷേ ഹരജിക്കാരന്‍ അല്‍പ്പം ഉത്സാഹം കാണിച്ചിട്ടുണ്ടാകാമെന്നും അതാവും സര്‍ക്കാറിനെ അസ്വസ്ഥമാക്കിയതെന്നും വിധിയില്‍ പറയുന്നു.

സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടല്ല സസ്‌പെന്‍ഷന്‍ എന്ന് കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. യാതൊരു വിധ അച്ചടക്ക നടപടിയും ഹരജിക്കാരനെതിരെ പാടില്ലെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. മുസ്‌ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നതാണ് ‘പച്ച ബ്ലൗസ്’ വിവാദമായതെന്നും ടൈബ്യൂണല്‍ നിരീക്ഷിച്ചു.

Advertisement