Administrator
Administrator
ഗ്രീസ് സാമ്പത്തിക പരിഷകരണ ബില്‍ പാസ്സാക്കി
Administrator
Thursday 30th June 2011 3:41pm

Greece approves austerity bill amid protestsആതന്‍സ്. ഗ്രീക്ക് ഗവണ്‍മെന്റ് സാമ്പത്തിക പരിഷ്‌കരണ ബില്‍ പാസ്സാക്കി. ബില്ലിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരെ കണ്ണടച്ചാണ് നേരിയ ഭൂരിപക്ഷത്തിന് ഗവണ്‍മെന്റ് ബില്‍ പാസ്സാക്കിയെടുത്തത്. 138നെതിരേ 155 വോട്ടുകള്‍ക്കാണ് ബില്‍ പാര്‍ലമെന്റില്‍ പാസ്സായത്.

സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയം നികുതി ഉയര്‍ത്തുകയും ചെയ്യുന്ന ബില്‍ ജനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നതിലാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. അതേസമയം രാജ്യത്തെ വര്‍ദ്ധിച്ച് വരുന്ന പൊതുകടത്തില്‍ നിന്ന് കരകയറ്റാനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വായ്പ ലഭിക്കുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥയെ ഉദാരമാക്കുന്നതിന്റെയും ആദ്യപടിയായാണ് ഗവണ്‍മെന്റ് നിയമം പാസ്സാക്കിയെടുത്തത്.

നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഐ.എം.എഫില്‍ നിന്നുമായി ഗ്രീസ് 15,000 കോടി ഡോളര്‍ കടം വാങ്ങിയിരുന്നു. എന്നാല്‍, സാമ്പത്തിക ഞെരുക്കം കാരണം കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ യൂറോപ്യന്‍ യൂണിയനും ഐ.എം.എഫിനും കടം എഴുതിത്തള്ളേണ്ടിവന്നു. ഇക്കാരണത്താല്‍ ദീര്‍ഘകാല സാമ്പത്തിക കരാര്‍ അംഗീകരിക്കാനും യൂറോപ്യന്‍ യൂണിയന്റെയും ഐ.എം.എഫിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സേവന-വേതന വ്യവസ്ഥകള്‍ വെട്ടിക്കുറച്ച് ബജറ്റ് തയ്യാറാക്കാനും ഗ്രീസ് നിര്‍ബന്ധിതമായി. കടബാധ്യതകളില്‍ നിന്നു മോചനം ലഭിക്കാനാണു സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതെന്നാണു സര്‍ക്കാരിന്റെ ന്യായം.

Advertisement