ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Uttar Pradesh
ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു; കുറ്റാരോപിതന്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 3:29pm

ഗ്രേറ്റര്‍ നോയിഡ: ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പൊലീസുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. ഗൗതം ബുദ്ധ് നഗറിലെ വാണിജ്യ നികുതി വിഭാഗത്തില്‍ നിയോഗിക്കപ്പെട്ട 45-കാരനായ കോണ്‍സ്റ്റബിള്‍ സുഭാഷ് സിങിനെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂരില്‍ താമസിക്കുന്ന സുഭാഷ് സിങ് തന്റെ അയല്‍വീട്ടിലുള്ള കുട്ടിയെയാണ് പീഡിപ്പിച്ചത്.


Also Read: ‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’; അര്‍ണാബിന്റെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജി വെച്ച് തന്നോട് മാപ്പ് പറയാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍


കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അയല്‍ക്കാരന്‍ പറഞ്ഞു. കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. എന്നാല്‍ ഇതിനിടെ സുഭാഷ് സിങ് ഓടി രക്ഷപ്പെട്ടു.

പുലര്‍ച്ചെ നാല് മണിയോടെ തിരിച്ചെത്തിയ ഇയാളെ കണ്ട രണ്ട് സ്ത്രീകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നെത്തിയ നൂറോളം പേരാണ് ഇയാളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.


Don’t Miss: വിദ്യാബാലന്‍ മാധവിക്കുട്ടിയായിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗികതയൊക്കെ കടന്നുകൂടിയേനെ; ആമിയില്‍ നിന്നും വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹം കൊണ്ടെന്നും കമല്‍


സമീപത്തുള്ള ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അമ്മ മാത്രമാണ് കുട്ടിയ്‌ക്കൊപ്പം താമസിക്കുന്നത്. ഇവരുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂരജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഖിലേഷ് പ്രധാന്‍ പറഞ്ഞു. രാവിലെ എട്ട് മണിയോടെയാണ് കുറ്റാരോപിതനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി കുട്ടിയെ നോയിഡയിലെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ:

Advertisement