എഡിറ്റര്‍
എഡിറ്റര്‍
ജമ്മു കശ്മീരില്‍ പി.ഡി.പി എം.എല്‍.എയുടെ വീടിനു നേരെ അജ്ഞാത സംഘം ഗ്രനേഡ് എറിഞ്ഞു
എഡിറ്റര്‍
Thursday 19th October 2017 10:07pm

ദില്ലി : ജമ്മു കശ്മീരില്‍ പി.ഡി.പി എം.എല്‍.എ ഐജാസ് അഹമ്മദ് മിറിന്റെ വീട്ടിനുനേരെ ഗ്രനേഡ് ആക്രമണം. സൈനപോറയിലെ വീട്ടിനു നേരയാണ് ആക്രമണം ഉണ്ടായത്. പൊട്ടിത്തെറിയില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

അക്രമം നടന്ന സമയത്ത് എം.എല്‍.എയും കുടുംബാംഗങ്ങളും പുറത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വീടിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ആക്രമത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന വിവരം മാത്രമാണ് പൊലീസിന് ലഭിച്ചത്. ഏതെങ്കിലും ഭീകര സംഘടനയ്ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Advertisement