വ​രു​ന്നൂ ഗ്രാ​ൻ​ഡ് ഐ10 ​നി​യോ​സ്
DWheel
വ​രു​ന്നൂ ഗ്രാ​ൻ​ഡ് ഐ10 ​നി​യോ​സ്
ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 1:36 pm

ഹ്യൂ​ണ്ടാ​യു​ടെ ന്യൂ​ജെ​ൻ ഗ്രാ​ൻ​ഡ് ഐ 10​നെ “ഗ്രാ​ൻ​ഡ് ഐ10 ​നി​യോ​സ്’ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. ഈ ​മാ​സം 20 ന് ​കാ​ർ ഇ​ന്ത്യ​യി​ൽ ലോ​ഞ്ച് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഗ്രാ​ൻ​ഡ് ഐ 10 ​നി​യോ​സെ​ന്ന പേ​ര് ഇ​ന്ത്യ​യിൽ മാ​ത്ര​മാ​യിരിക്കും. മ​റ്റി​ട​ങ്ങ​ളി​ൽ ഐ10 ​എ​ന്ന് തു​ട​രും. ഐ​തി​ഹാ​സി​ക ബ്രാ​ൻ​ഡാ​യ ‘ഐ 10’​ന്‍റെ മൂ​ന്നാം ത​ല​മു​റ​യാ​ണ് ഗ്രാ​ൻ​ഡ് ഐ10 ​നി​യോ​സ്. കാ​റി​ന്‍റെ ഇ​ന്‍റീ​രി​യ​ർ,എ​ക്സ്റ്റീ​രി​യ​ർ ചി​ത്ര​ങ്ങ​ൾ ക​മ്പ​നി പു​റ​ത്തു​വി​ട്ടു.

 

രാ​ജ്യ​ത്തെ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലു​ട​നീ​ളം ഹ്യൂ​ണ്ടാ​യ് കാ​റി​നാ​യി ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ബു​ക്കിം​ഗ് തു​ക 11,000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​വെ​ബ്സൈ​റ്റ് വ​ഴി​യോ ,ഡീ​ല​ർ​ഷി​പ്പ് വ​ഴി​യോ ബു​ക്ക് ചെ​യ്യാം.
‘ദി ​അ​ത് ല​റ്റി​ക്ക് മി​ലേ​നി​യ​ൽ’ എ​ന്ന ടാ​ഗ് ലൈ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് സ്പോ​ർ​ട്ടി ലു​ക്കാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ഹെ​ക്സ​ഗ​ണ​ൽ ഗ്രി​ൽ,പ്രൊ​ജ​ക്‌​ട​ർ ഹ‌െ​ഡ് ലാം​ബ്,ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടൈ​ൻ​മെ​ന്‍റ് സി​സ്റ്റം എ​ന്നീ മാ​റ്റ​ങ്ങ​ളു​ണ്ട് പു​ത്ത​ൻ ഐ10​ന്.

 

ഭാ​ഗി​ക​മാ​യി ഡി​ജി​റ്റ​ലും അ​ന​ലോ​ഗു​മാ​യ ഇ​ൻ​സ്ട്ര​മെ​ന്‍റ് ക്ല​സ്റ്റ​റി​നൊ​പ്പം പു​ത്ത​ൻ ഡാഷ് ബോ​ഡ് ലേ​ഔ​ട്ടു​മു​ണ്ട്.​വി​ശാ​ല​മാ​യ ഇ​ന്‍റീ​രി​യ​ർ അ​നു​ഭ​വ​മാ​ണ് ഐ10 ​നി​യോ​സ് ന​ൽ​കു​ന്ന​ത്. ക്യാ​ബി​ന് ക​റു​പ്പും ബീ​ജും ചേ​ർ​ന്ന ഇ​ര​ട്ട ടോ​ണാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ബി​എ​സ്, ഡ്യു​വ​ൽ എ​യ​ർ​ബാ​ഗു​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും.

ക​ഴി​ഞ്ഞ 21 വ​ർ​ഷ​മാ​യി ക​ട്ടിം​ഗ് എ​ഡ്ജ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മി​ക​ച്ച ലോ​കോ​ത്ത​ര ഉ​ൽ‌​പ​ന്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ, ഇ​ന്ത്യ​ൻ വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ൽ കൈ​യ്യൊ​പ്പ് ചാ​ർ​ത്തി​യെ​ന്ന് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ എ​സ്.​എ​സ് .കിം ​പ​റ​ഞ്ഞു.
ഹ്യു​ണ്ടാ​യ് ഗ്രാ​ൻ​ഡ് ഐ10 ​നി​യോ​സി​ന് പെ​ട്രോ​ൾ, ഡീ​സ​ൽ പ​വ​ർ​ട്രെ​യി​ൻ എ​ന്നി​വ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ക​മ്പ​നി എ​ഞ്ചി​ൻ നി​ര സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​കാ​റി​ന്‍റെ ലോ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാം.