സിഎന്‍ജി എന്‍ജിനുമായി ഗ്രാന്റ് ഐ10
Auto News
സിഎന്‍ജി എന്‍ജിനുമായി ഗ്രാന്റ് ഐ10
ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 11:16 pm

 

ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് വാഹനമായ ഗ്രാന്റ് ഐ10 സിഎന്‍ജി എന്‍ജിനിലും അവതരിപ്പിച്ചു. ഗ്രാന്റ് ഐ10 മാഗ്‌ന വേരിയന്റിലാണ് സിഎന്‍ജി എന്‍ജിന്‍ ഒരുക്കിയിരിക്കുന്നത് .ബ്ലൂടൂത്ത് സംവിധാനമുള്ള ഓഡിയോ സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പവര്‍ അഡ്ജസ്റ്റിങ് റിയര്‍വ്യു മിറര്‍, റിയര്‍ എസി വെന്റ്, പവര്‍ വിന്റോ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്. ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 6.39 ലക്ഷം രൂപയാണ്. പെട്രോള്‍ മോഡലിനെക്കാള്‍ 67,000 രൂപ കൂടുതലാണ് സിഎന്‍ജി പതിപ്പിന്.

വാഹനത്തിന് സുരക്ഷയൊരുക്കുന്നത് ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം എന്നിവയാണ്.5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 64 ബിഎച്ച്പി പവറും 98 എന്‍എം ടോര്‍ക്കുമാണ് സിഎന്‍ജി എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ പതിപ്പ് 1.2 ലിറ്റര്‍ എന്‍ജിനില്‍ 80 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.