'നിങ്ങള്‍ റണ്‍സെടുക്കുമ്പോള്‍ മാത്രമാണല്ലോ ഇങ്ങനെ സംസാരിക്കുന്നത്'; കളിയാക്കിയ വാര്‍ണര്‍ക്ക് ഗ്രെയിം സ്വാനിന്റെ കിടിലന്‍ മറുപടി
THE ASHES
'നിങ്ങള്‍ റണ്‍സെടുക്കുമ്പോള്‍ മാത്രമാണല്ലോ ഇങ്ങനെ സംസാരിക്കുന്നത്'; കളിയാക്കിയ വാര്‍ണര്‍ക്ക് ഗ്രെയിം സ്വാനിന്റെ കിടിലന്‍ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2018, 7:30 am

മെല്‍ബണ്‍: ആഷസിലെ നാലാം ടെസ്റ്റ് സമനിലയിലായതിനു പിന്നാലെ തന്നെ കളിയാക്കി വാര്‍ണറുടെ ട്വീറ്റിനു മറുപടിയുമായി ഗ്രെയിം സ്വാന്‍. ആഷസ് അവസാനിക്കുന്നതിന് മുമ്പ് സ്വാന്‍ ബിഗ് ബാഷ് ലീഗിലെ കമന്റേറ്ററായി പോയതിനെ കളിയാക്കിയായിരുന്നു വാര്‍ണറുടെ ട്വീറ്റ്.

“അദ്ദേഹത്തിന്റെ കമന്ററി കേള്‍ക്കുന്നത് നല്ല അനുഭവമാണ്. എന്നാല്‍ 3-0 ത്തിന് പരമ്പര ആയപ്പോഴേക്കും അദ്ദേഹം പോയെന്നാണ് തോന്നുന്നത്.”

എന്നാല്‍ വാര്‍ണര്‍ക്ക് മറുപടിയുമായി ഗ്രെയിം സ്വാനും രംഗത്തെത്തി. നിങ്ങള്‍ കുറച്ച് റണ്‍സെടുക്കുമ്പോള്‍ മാത്രമാണല്ലോ ഇങ്ങനെ സംസാരിക്കുന്നത് എന്നായിരുന്നു സ്വാനിന്റെ മറുപടി.

ആഷസില്‍ 385 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാമതാണ് വാര്‍ണര്‍. കഴിഞ്ഞ ടെസ്റ്റില്‍ താരം സെഞ്ച്വറിയും നേടിയിരുന്നു.

അഞ്ചു ടെസ്റ്റുകളടങ്ങിയ ആഷസില്‍ ആദ്യ മൂന്നും ജയിച്ച് ആസ്‌ട്രേലിയ പരമ്പര നേടിക്കഴിഞ്ഞു. നാലാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

2013 ലെ ആഷസില്‍ ഓസീസിനോട് 5-0 ത്തിന് തോറ്റപ്പോഴായിരുന്നു ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.