Administrator
Administrator
തച്ചങ്കരിയെ തിരിച്ചെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് വി.എസ്
Administrator
Thursday 9th June 2011 2:29pm

vs-achuthanandanതിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐജി ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

അനധികൃതമായി വിദേശയാത്ര നടത്തിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. തീവ്രവാദി ബന്ധമുള്ളവരുമായി തച്ചങ്കരി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സന്ദര്‍ശനം നടത്തിയ രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.

Advertisement