എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് നേതാവിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ അക്കാദമി സ്ഥാപിക്കുന്നു
എഡിറ്റര്‍
Thursday 21st September 2017 10:09pm

 

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഗുരുവും ഗുജറാത്തിലെ ആര്‍.എസ്.എസിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ ലക്ഷ്മണ്‍ മാധവ് റാവു ഇനംദറിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വിദ്യഭ്യാസ സ്ഥാപനം തുടങ്ങുന്നു.

കോഓപ്പറേറ്റീവ് സ്റ്റഡീസിന് വേണ്ടി ഗുര്‍ഗോണിലാണ് അക്കാദമി സ്ഥാപിക്കുന്നത്. ഇനംദറിന്റെ നൂറാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ കേന്ദ്ര കാര്‍ഷിക മന്ത്രി രാധാമോഹന്‍ സിങാണ് പ്രഖ്യാപനം നടത്തിയത്.

ആര്‍.എസ്.എസിന്റെ സഹകരണ സംഘമായ സഹകാര്‍ ഭാരതിയുടെ സ്ഥാപകനാണ് ഇനംദര്‍. 2001ല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരിക്കെ മോദി ഇനംദറിന്റെ ജീവചരിത്രമെഴുതിയിരുന്നു. ‘സേതുബന്ധ്’ എന്ന പേരിലായിരുന്നു പുസ്തകം.


Read more: ഹാട്രിക്ക് അടിച്ച് കുല്‍ദീപ്; കൊല്‍ക്കത്തയിലും ഓസീസ് വധം


 

Advertisement