എഡിറ്റര്‍
എഡിറ്റര്‍
പുതിയ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് ഉണ്ടാവുന്നില്ല; സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്നെന്നും പ്രകാശ് കാരാട്ട്
എഡിറ്റര്‍
Thursday 28th September 2017 3:49pm

 


ന്യൂദല്‍ഹി: പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് സി.പി.ഐ.എം പി.ബി അംഗം പ്രകാശ്കാരാട്ട്.

രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.


Also Read ‘ധൈര്യമുണ്ടെങ്കില്‍ യശ്വന്ത് സിന്‍ഹയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കൂ’; ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന


അതേസമയം രാജ്യത്ത് നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ അകത്തു നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി എം.പിയും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയും, ശത്രുഘ്‌നന്‍ സിന്‍ഹയും രംഗത്തെത്തിയിരുന്നു.

യശ്്വന്ത് സിന്‍ഹയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ എന്നും എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയും ചോദിച്ചിരുന്നു.

 

Advertisement