എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 11th October 2017 11:29pm


തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി സര്‍ക്കാര്‍. തലസ്ഥാനത്തു രണ്ട് എസ്.പിമാരടക്കം ആറു പേരെ സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി.

എസ്.പിമാരായ ജി. അജിത്, റെജി ജേക്കബ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഡി.വൈ.എസ്.പിമാരായ സുദര്‍ശനന്‍, ജയ്‌സണ്‍ ജോസഫ് എന്നിവരേയും സി.ഐ ബി. റോയി, എസ്‌ഐ ബിജുജോണ്‍ ജേക്കബ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.


Also Read: 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുകയും ഫീസ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി ഏ.കെ ബാലന്‍


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റംചുമത്തി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, എം.എല്‍.എമാര്‍, സോളാര്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് പരിശോധിച്ചില്ലെന്ന കമ്മിഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.

ക്രൈം ബ്രാഞ്ച് ഡി.ജി.പി എ.ഹേമചന്ദ്രന്‍, ഐ.ജി കെ.പത്മകുമാര്‍ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പത്മകുമാറിനും ഡി.വൈ.എസ്.പി ഹരികൃഷ്ണനുമെതിരെ തെളിവ് നശിപ്പിച്ചതിനു കേസെടുക്കും. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍.അജിതിനെതിരെ അച്ചടക്കരാഹിത്യത്തിനു നടപടിയെടുക്കണമെന്നു സോളര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

20 ലക്ഷം രൂപ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച്, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, ജി.ആര്‍.അജിത്തിനെതിരെ വകുപ്പുതല നടപടിയെടുക്കും.

Advertisement