എഡിറ്റര്‍
എഡിറ്റര്‍
ആകാശ് ടാബ്ലറ്റ് ഉത്പാദനം നിര്‍ത്തുന്നു
എഡിറ്റര്‍
Sunday 24th March 2013 1:22pm

ന്യൂദല്‍ഹി: ഉത്പാദനത്തില്‍ നേരിടുന്ന കാലതാമസവും ടെക്‌നിക്കല്‍ തകരാറുകളും മൂലം രാജ്യത്തെ ഏറ്റവും കുറഞ്ഞ ചിലവിലുള്ള ആകാശ് ടാബ്ലറ്റ് ഉത്പാദനം നിര്‍ത്തുന്നു.

Ads By Google

മാനവവിഭശേഷി മന്ത്രി പല്ലം രാജുവാണ് ആകാശ് ടാബ്ലറ്റിന്റെ നിര്‍മാണം നിര്‍ത്തുന്നതായി അറിയിച്ചത്. ടാബ്ലറ്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്പാദനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന പ്രൊജക്ടാണ് ആകാശ്. കുറഞ്ഞ മെമ്മറി പവറും പ്രവര്‍ത്തന ക്ഷമതയുമാണ് ആകാശിന് തിരിച്ചടിയായത്.

വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് ആകാശ് ഉത്പാദനം ആരംഭിച്ചത്. കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും ടാബ്ലറ്റ് എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഭാവിയിലേക്കുള്ള നാഴികക്കല്ല് എന്നായിരുന്നു കപില്‍ സിബല്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. എന്നാല്‍ ഉത്പാദനം തുടങ്ങിയത് മുതല്‍ ടാബ്ലറ്റിനെ കുറിച്ചുള്ള പരാതികളും ഉയരാന്‍ തുടങ്ങുകയായിരുന്നു.

മാര്‍ച്ച് 31ന് മുന്‍പ് ഒരുലക്ഷം ടാബുകള്‍ വിതരണം ചെയ്യാനാണ് നിര്‍മ്മാണം ഏറ്റെടുത്ത ഡാറ്റാ വിന്‍ഡ് എന്ന കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ് 17,000 എണ്ണം മാത്രമാണ് വിതരണം ചെയ്തത്.

Advertisement