ടയറുകളില്‍ നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
Auto News
ടയറുകളില്‍ നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 12:13 am

ഇന്ത്യയില്‍ വാഹനങ്ങളുടെ ടയറുകളില്‍ സാധാരണ വായു ഉപയോഗിക്കുന്നതിന് പകരം നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചന. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി രാജ്യസഭയിലാണ് ഇക്കാര്യം പറഞ്ഞത്. ഇത് കൂടാതെ സിലിക്കണ്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന ടയറുകളും നിര്‍ബന്ധമാക്കിയേക്കും.

നൈട്രജന്‍ ഉപയോഗം ടയറുകളില്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായകമാകും. ഉയര്‍ന്ന ഊഷ്മാവില്‍ ടയറുകള്‍ പൊട്ടുന്നതിനുള്ള സാധ്യത ഒഴിവാക്കാനുമാകും. റോഡ് സുരക്ഷയ്ക്ക് വേണ്ടിയും അപകടങ്ങളൊഴിവാക്കാനുമാണ് സര്‍ക്കാരിനെപുതിയ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.