എഡിറ്റര്‍
എഡിറ്റര്‍
വിദേശ നിക്ഷേപകര്‍ക്കായി നിയമം ലളിതവത്കരിക്കും: പി ചിദംബരം
എഡിറ്റര്‍
Sunday 24th March 2013 2:48pm

ന്യൂദല്‍ഹി: വിദേശ സംരഭകത്വ നിക്ഷേപകര്‍ക്കായി നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിലും സഹകരണ ബോണ്ടുകളിലും നിക്ഷേപിക്കുന്നതിനായാണ് നിയമം ലളിതവത്കരിക്കുന്നത്.

Ads By Google

സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായാണ് ഈ പുതിയ തീരുമാനം. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ തീരുമാനം ഫലത്തില്‍ വരിക. എഫ്.ഐ.സി.സി അധികൃതര്‍  മന്ത്രി ചിദംബരവുമായി നടത്തിയ ചര്‍ച്ചയിലെ വലിയ ആവശ്യമായിരുന്നു ഇത് .

ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി ചില നിബന്ധനകള്‍ എടുത്തു കളയാനാണ് തീരുമാനിച്ചിരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍, സെബി, റിസര്‍വ്വ ബാങ്ക് എന്നിവര്‍ സംയുക്തമായാണ് തീരുമാനമെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന വിദേശ സംരഭകരുടെ തുക 25 ലക്ഷം ഡോളറാണ്.  ഇത് 51 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്. എഫ്.ഐ.സി.സി യോഗ്യതയുള്ളവര്‍ക്ക് 1 ബില്യണ്‍ മുതല്‍ 25 ലക്ഷം ഡോളര്‍ വരെ നിക്ഷേപിക്കാനാണ് അര്‍ഹതയുള്ളത്.

Advertisement