എഡിറ്റര്‍
എഡിറ്റര്‍
വാജ്‌പേയിയുടെ ചികിത്സാച്ചെലവ് വെളിപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം
എഡിറ്റര്‍
Sunday 9th June 2013 4:20pm

vajpayee2

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചികിത്സാച്ചെലവുകള്‍ വെളിപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയത്തോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

ഇക്കാര്യം ആവശ്യപ്പെട്ട് മൊറോദാബാദ് സ്വദേശി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കുന്നതില്‍ ആരോഗ്യമന്ത്രാലയം വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം.

Ads By Google

അപേക്ഷയില്‍ മറുപടി നല്‍കുന്നതിന് പകരം അപേക്ഷ ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തുടരെ മാറ്റിക്കൊണ്ടിരുന്ന നടപടിയെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര വിമര്‍ശിച്ചു.

വിവരങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താനും മറുപടി നല്‍കാനുമുള്ള പരിശ്രമം ആരോഗ്യമന്ത്രാലയത്തില്‍ നിന്നുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം തന്നെ കണ്ടെത്തേണ്ടതാണെന്നും  15 ദിവസത്തിനുള്ളില്‍ കണക്കുകള്‍ പുറത്തുവിടണമെന്നും                     സത്യാനന്ദ മിശ്ര കൂട്ടിച്ചേര്‍ത്തു.

Advertisement