എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സര്‍ക്കാര്‍ ഐ.ടി മേഖലയെ തകര്‍ക്കുന്നെന്ന് വി.എസ്
എഡിറ്റര്‍
Wednesday 10th October 2012 5:44pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഐടി നയം കേരളത്തിന്റെ ഐടി മേഖലയെ പിന്നോട്ടടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഐടി നയം രഹസ്യമാക്കി വച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ട്.

Ads By Google

ഐടിയുടെ മറവില്‍ ഭൂമികച്ചവടത്തിനാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭൂമിദാനക്കേസില്‍ വിവരാവകാശ കമ്മിഷന്‍ അംഗം നടരാജന്‍ ഇടപെട്ടതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ കേസ് പറയാന്‍ ആശ്രിതന്‍മാരുടെ ആവശ്യമില്ലെന്നു വിഎസ് പറഞ്ഞു. സഹായിക്കാനെന്ന പേരില്‍ ഗൂഢാലോചന നടത്തുകയാണ്. സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടരാജന്‍ തനിക്ക് വേണ്ടി ഇടപെടുന്നതില്‍ ദുരൂഹതയുണ്ടെന്നും ഭരണപക്ഷത്തുള്ളവരും മറ്റുള്ളവരും ഇതിന് പിന്നിലുണ്ടെന്നും വി.എസ് പറഞ്ഞു.

Advertisement