എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ 1900 കോടിരൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
എഡിറ്റര്‍
Saturday 23rd September 2017 7:44pm

തിരുവനന്തപുരം: ഏറെ നാളായി നഷ്ടത്തില്‍ ഓടുന്ന് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ കോര്‍പ്പറേഷന് 1900 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള പ്രത്യേക കണ്‍സെക്ഷനുകള്‍ അടക്കുമുളള സാമുഹ്യ പദ്ധതികളിലൂടെ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ ബാധ്യതകള്‍ നഷ്ടപരിഹാരം എന്ന രീതിയിലാണ് സര്‍ക്കാര്‍ പണം നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി കോര്‍പ്പറേഷനുള്ള 1900 കോടി രണ്ടു വര്‍ഷങ്ങളിലായാണ് സര്‍ക്കാര്‍ നല്‍കുകയെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി മുമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


Also Read ‘എല്ലാം കള്ളം’; ജയലളിതയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നില്ലെന്ന് മന്ത്രിയുടെ വെളിപ്പെടുത്തല്‍


സൗജന്യ നിരക്കിലുള്ള യാത്ര കാരണം 42 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നതെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

Advertisement