ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ പി.എസ്.എ ചുമത്തി; നീക്കം ഹേബിയസ് കോര്‍പ്പസ് പരിഗണിക്കാനിരിക്കെ
Farooq Abdullah
ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ പി.എസ്.എ ചുമത്തി; നീക്കം ഹേബിയസ് കോര്‍പ്പസ് പരിഗണിക്കാനിരിക്കെ
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 11:21 am

 

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയില്‍. വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ ഒരാളെ തടവില്‍ വെയ്ക്കാന്‍ അനുവദിക്കുന്ന നിയമമാണ് പി.എസ്.എ (പബ്ലിക് സെയ്ഫ്റ്റി ആക്ട്).

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ പി.എസ്.എ ചുമത്താനുള്ള തീരുമാനം ഞായറാഴ്ച രാത്രിയാണ് കൈക്കൊണ്ടത്. ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ അന്യായ തടങ്കലിനെതിരെ എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫറൂഖ് അബ്ദുള്ളയടക്കമുള്ളവരുടെ അറസ്റ്റിനെ ന്യായീകരിക്കുന്ന രേഖകളില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇത്തരമൊരു നീക്കം.

ജമ്മുകശ്മീരില്‍ ഷെയ്ക്ക് അബ്ദുള്ള സര്‍ക്കാറിന്റെ കാലത്ത് 1978ലാണ് പി.എസ്.എ ആദ്യമായി പ്രഖ്യാപിക്കുന്നത്. രണ്ടുവര്‍ഷംവരെ വിചാരണയില്ലാതെ തടവില്‍ വെക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. മരങ്ങള്‍ കൊള്ളയടിക്കുന്നവരെ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ഈ നിയമം പിന്നീട് കശ്മീരിലെ യുവാക്കള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുകയായിരുന്നു.

2010ല്‍ ഈ നിയമം ഭേദഗതി ചെയ്യുകയും ചില വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്തു. ആദ്യമായി കസ്റ്റഡിയുടെ കാലാവധി ആറുമാസമാക്കി ചുരുക്കി. എന്നിരുന്നാലും ‘കസ്റ്റഡിയില്‍ കഴിയുന്നയാളുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ലെങ്കില്‍ ‘ രണ്ടുവര്‍ഷംവരെ തടവിലിടാമെന്നും വ്യവസ്ഥയുണ്ട്.

ആഗസ്റ്റ് അഞ്ചു മുതല്‍ വീട്ടുതടങ്കലിലാണ് ഫറൂഖ് ട്ബ്ദുള്ള.